x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

150പേർ കേ​ര​ള കോ​ൺ​ഗ്ര​സ് - എമ്മിൽ ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: October 27, 2026 05:12 AM IST | Updated: October 27, 2026 05:12 AM IST

കു​ള​ത്തു​പ്പു​ഴ മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള കോ​ൺ​ഗ്ര​സ് - എമ്മിൽ ​ചേ​ർ​ന്ന സ​മ്മേ​ള​നം മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഉ​ദ്ഘാ​ട

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​ജോ​ണി കു​ള​ത്തൂ​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് യൂ​ണി​യ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ 150 പേ​ർ കേ​ര​ളാ കോ​ൺ​ഗ്ര​സ് - എമ്മിൽ ചേ​ർ​ന്നു. ഇ​വ​രെ സ്വീ​ക​രി​ക്കു​വാ​ൻ കു​ള​ത്തു​പ്പു​ഴ മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ്-എം പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വാ​ഗ​ത​ർ​ക്കു​ള്ള അം​ഗ​ത്വ വി​ത​ര​ണം ജി​ല്ലാ പ്ര​സി​ഡ​ന്‍റെ വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) കു​ള​ത്തൂ​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ്, പാ​ർ​ട്ടി സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​റ​ക്ക​ൽ ബാ​ല​കൃ​ഷ്ണ പി​ള്ള, ഡോ. ​ബെ​ന്നി ക​ക്കാ​ട്, അ​ഡ്വ. ര​ഞ്ജി​ത് തോ​മ​സ്, മ​റ്റ് നേ​താ​ക്ക​ളാ​യ സ​ജി ജോ​ൺ കു​റ്റി​യി​ൽ, ഏ​ഴം​കു​ളം രാ​ജ​ൻ, അ​ഡ്വ. ഷൈ​ജു കോ​ശി, ആ​നി റ്റോം, ​സാ​നു ജോ​ർ​ജ്ജ്, കു​ള​ത്തൂ​പ്പു​ഴ ഷാ​ജ​ഹാ​ൻ, ബാ​ബു മാ​ത്യു, ദേ​വ​ദാ​സ്, ഗീ​താ​മ​ണി, പി.​വി ബ​ഷീ​ർ, ബാ​ബു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up