സ്വകാര്യബസിന്റെ പിന്നിൽ മറ്റൊരു ബസിടിച്ചുണ്ടായ അപകടം.
കാഞ്ഞിരപ്പള്ളി: സ്വകാര്യബസിന്റെ പിന്നിൽ മറ്റൊരു ബസിടിച്ച് 16 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.15ന് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ഫൗസിയ ബസിന്റെ പിന്നിൽ മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് വന്ന ജെറിൻ ബസ് ഇടിക്കുകയായിരുന്നു. ജെറിൻ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനിടയാക്കിയത്.
അപകടത്തിൽ പത്തനാട് ആനന്ദഭവനിൽ ഗ്രീഷ്മ (23), ആനന്ദഭവനിൽ റോഷ്ണി (51), കാനം മാലത്ത് കുരുവിള (48), മണിമല സ്വദേശി മേരി (65), ചാമംപതാൽ ആലുംമൂട്ടിൽ എബ്രഹാം ജോർജ് (55), ചിറക്കടവ് കൈപ്പലാനിക്കൽ സ്വർണ കുമാരി (72), മണിമല വാലുമണ്ണേൽ സിന്ധു (49), പട്ടിമറ്റം പാറയ്ക്കൽ ശശികല (63), പാറത്തോട് ചന്നാമാവുങ്കൽ രാഖി (31), കുപ്പക്കയം പുത്തൻവീട്ടിൽ സുശീല(51), വാഴൂർ മാമൂട്ടിൽ ആമിന (25), കറിക്കാട്ടൂർ നാഗത്തിങ്കൽ സീബ (61), ചിറക്കടവ സ്വദേശികളായ പൈനുങ്കൽ അശ്വതി (40), പാറോടിൽ അംബിക (50), പാറോടിൽ അനന്തു (25), ഇടത്തിനകത്ത് മിനു (21) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിന്റെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിലും മറ്റും മുഖമിടിച്ചാണ് പലർക്കും പരിക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി.
Tags : Bus Accident NattuVishesham DistrictNews