x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

5,000 കി​ലോ​ഗ്രാം ഉ​ണ​ക്ക കു​റു​ന്തോ​ട്ടി കെ​ട്ടി​ക്കി​ട​ക്കു​ന്നു

വെബ് ഡെസ്ക്
Published: November 4, 2026 01:22 AM IST | Updated: November 4, 2026 01:22 AM IST

ക​ല്ലൂ​രി​ലെ പ​ട്ടി​ക​വ​ര്‍​ഗ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ കൂ​ട്ടി​യി​ട്ട കു​റു​ന്തോ​ട്ടി.

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ക​ല്ലൂ​രി​ലെ പ​ട്ടി​ക​വ​ര്‍​ഗ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ 5,000 കി​ലോ​ഗ്രാം ഉ​ണ​ക്ക​കു​റു​ന്തോ​ട്ടി കെ​ട്ടി​ക്കി​ട​ക്കു​ന്നു. ആ​ദി​വാ​സി​ക​ളി​ല്‍​നി​ന്നു സം​ഘം ക​ഴി​ഞ്ഞ​വ​ര്‍​ഷം ശേ​ഖ​രി​ച്ച കു​റു​ന്തോ​ട്ടി​യാ​ണ് വ​നം​വ​കു​പ്പ് ക​ട​ത്തു​പാ​സ് അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ല്‍ സം​സ്‌​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ചെ​റു​കി​ട വ​ന​വി​ഭ​വ​മാ​ണ് കു​റു​ന്തോ​ട്ടി. ഉ​ത്പ​ന്നം ക​യ​റ്റി​വി​ട​നാ​കാ​ത്ത​ത് സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഘം നേ​രി​ടു​ന്ന​ത്. ന​ഷ്ടം​സ​ഹി​ച്ച്മു​ന്നോ​ട്ടു​പോ​കാ​ന്‍​ക​ഴി​യാ​തെ സം​ഘം വ​ന​വി​ഭ​വ​ങ്ങ​ള്‍​ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രി​ല്‍​നി​ന്നു ശേ​ഖ​രി​ക്കു​ന്ന​ത്നി​ര്‍​ത്തി​വ​യ്ക്കാ​ന്‍​നി​ര്‍​ബ​ന്ധി​ത​മാ​കു​ക​യാ​ണ്. പ​ച്ച​ക്കു​റു​ന്തോ​ട്ടി കി​ലോ​ഗ്രാ​മി​ന് 20 രൂ​പ നി​ര​ക്കി​ലാ​ണ് സം​ഘം ശേ​ഖ​രി​ക്കു​ന്ന​ത്. സം​ഘം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ചെ​റു​കി​ട വ​ന​വി​ഭ​വ ശേ​ഖ​ര​ണം ഉ​പ​ജീ​ന​വ​മാ​ര്‍​ഗ​മാ​ക്കി​യ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ​യും ബാ​ധി​ച്ചു.

വ​നാ​ശ്രി​ത സ​മൂ​ഹം സീ​സ​ണ്‍ അ​നു​സ​രി​ച്ച് ചെ​റു​കി​ട വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച്പ​ട്ടി​ക​വ​ർ​ഗ സം​ഘ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. തു​ലാം, വൃ​ശ്ചി​ക മാ​സ​ങ്ങ​ളി​ല്‍ കു​റു​ന്തോ​ട്ടി​യും ചു​ണ്ട​യു​മാ​ണ് ആ​ദി​വാ​സി​ക​ള്‍ വ​ന​ത്തി​ല്‍​നി​ന്നു ശേ​ഖ​രി​ച്ച് സം​ഘ​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ഇ​വ കോ​ട്ട​ക്ക​ല്‍ പോ​ലു​ള്ള വൈ​ദ്യ​ശാ​ല​ക​ള്‍​ക്കാ​ണ് സം​ഘം ന​ല്‍​കു​ന്ന​ത്. കു​റു​ന്തോ​ട്ടി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​വി​ടാ​നു​ള്ള പാ​സാ​ണ് വ​നം​വ​കു​പ്പ് നി​ഷേ​ധി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍​നി​ന്നു ശേ​ഖ​രി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് പാ​സ് അ​നു​വ​ദി​ക്കാ​ത്ത​ത്. എ​ന്നാ​ല്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് പു​റ​ത്തു​നി​ന്നു ശേ​ഖ​രി​ച്ച ചെ​റു​കി​ട വ​ന​വി​ഭ​വ​ങ്ങ​ളാ​ണ് സം​ഘ​ത്തി​ന് ന​ല്‍​കു​ന്ന​തെ​ന്നാ​ണ് ആ​ദി​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

Tags :

Recent News

Corehub Up