x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ 69 മൊബൈൽ ഫോ​ണു​ക​ള്‍ കണ്ടെത്തി


Published: March 8, 2026 06:16 AM IST | Updated: March 8, 2026 06:16 AM IST

ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍നി​ന്ന് ഒ​രാ​ഴ്ച​യ്ക്കി​ടെ ന​ഷ്ട​പ്പെ​ട്ട 69 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു ഉ​ട​മ​ക​ള്‍​ക്ക് ഫോ​ണു​ക​ള്‍ മ​ട​ക്കി ന​ല്‍​കി.

ഇ​ടു​ക്കി സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ സി​ഇ​ഐ​ആ​ര്‍ പോ​ര്‍​ട്ട​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. പ​ല മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നാ​ണ് ക​ണ്ടെ​ത്തി തി​രി​കെ​യെ​ത്തി​ച്ച​ത്. ദേ​വി​കു​ളം, കു​മ​ളി, ശാ​ന്ത​ന്‍​പാ​റ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കൂ​ടു​ത​ലായി ഫോ​ണു​ക​ള്‍ തി​രി​കെ ല​ഭി​ച്ച​ത്. ഇ​തു​വ​രെ 1082 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ജി​ല്ല​യി​ല്‍ ന​ഷ്ട​പ്പെ​ട്ട​തി​ല്‍ 332 എ​ണ്ണം ക​ണ്ടെ​ത്താ​നാ​യി​ട്ടു​ണ്ട്.

ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ടാ​ല്‍ എ​ന്തു ചെ​യ്യ​ണം

എ​ത്ര​യും വേ​ഗം പോ​ലീ​സി​ല്‍ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. അ​തി​നാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പാ​യ പോ​ല്‍​ആ​പ്പ് വ​ഴി​യോ, തു​ണ വെ​ബ് പോ​ര്‍​ട്ട​ല്‍ വ​ഴി​യോ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടോ പ​രാ​തി ന​ല്‍​കാം.

പ​രാ​തി​യി​ല്‍ ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​മ്പ​ര്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. സിം ​കാ​ര്‍​ഡി​ന്‍റെ സ​ര്‍​വീ​സ് പ്രൊ​വൈ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​കാ​ര്‍​ഡി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ക്കു​ക.www.ceir.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​കവ​ഴി നി​ങ്ങ​ളു​ടെ ന​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ ബ്ലോ​ക്ക് ചെ​യ്യാം.

Tags : nattu vishesham 69 missing mobile phones

Recent News

Corehub Up