x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി​പോ​സ്റ്റി​ൽ ഇ​ടി​ച്ചു

വെബ് ഡെസ്ക്
Published: October 19, 2026 10:06 PM IST | Updated: October 19, 2026 10:06 PM IST

എ​രു​മേ​ലി-​കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ൽ കൊ​ര​ട്ടി അ​മ്പ​ല​വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി​പോ​സ്റ്റി​ൽ ഇ​ടി​ച്ച നി​ല​യി​ൽ.

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റ്‌ ഇ​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​രു​മേ​ലി-​കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ൽ കൊ​ര​ട്ടി അ​മ്പ​ല​വ​ള​വി​ലാ​ണ് അ​പ​ക​ടം. കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ശ​ബ​രി​മ​ല പാ​ത​യി​ൽ തു​ലാ​പ്പ​ള്ളി വ​ട്ട​പ്പാ​റ ഭാ​ഗ​ത്ത്‌ മി​നി ബ​സ് മ​റി​ഞ്ഞ​ത് ഡ്രൈ​വിം​ഗി​നി​ടെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​ത് മൂ​ല​മാ​യി​രു​ന്നു. ഇ​ത​ര സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ നീ​ണ്ട യാ​ത്ര​യി​ലാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്. ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​തി​യാ​യ ഉ​റ​ക്ക​വും വി​ശ്ര​മം ഇ​ല്ലാ​തെ യാ​ത്ര തു​ട​രു​ന്ന​തും അ​പ​ക​ട​ത്തി​ൽ എ​ത്തു​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

Tags :

Recent News

Corehub Up