തിരുനാളിന് ഫാ. ഡോ. ജോണ് ശങ്കരത്തിൽ കൊടിയേറ്റ് നടത്തുന്നു.
എടക്കര: ഉപ്പട ആനക്കല്ല് സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രം തിരുനാളിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തിരുനാളിന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. ഡോ. ജോണ് ശങ്കരത്തിൽ കൊടിയേറ്റ് നടത്തി. വൈസ് റെക്ടർ ഫാ. ഇമ്മാനുവൽ മുകളേത്തുകിഴക്കേതിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ മുഖ്യകാർമികത്വം വഹിച്ചു. വിവിധ ശുശ്രൂഷകൾക്ക് ജേക്കബ് ചുണ്ടേകാട്ട് കോർ എപ്പിസ്കോപ്പ, ഫാ. തോമസ് ചാപ്രത്ത്, ഫാ. തോമസ് മേനേക്കാട്ടിൽ, ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, ഫാ. പോൾ കൂട്ടാല എന്നിവർ നേതൃത്വം വഹിച്ചു. തുടർന്ന് വിശുദ്ധ അന്തോണിയോസിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദിക്ഷണവും നേർച്ചയും നടന്നു.
ഇന്ന് രാവിലെ 9.30ന് ജപമാല, തുടർന്ന് വിശുദ്ധ കുർബാന, വാഹന വെഞ്ചരിപ്പ് എന്നിവ നടക്കും. 11.10 ന് ഫാ. ജിന്റോ തട്ടുപറന്പിൽ വചന പ്രഘോഷണം നടത്തും.
ഉച്ചയ്ക്ക് ഒന്നിന് ദിവ്യകാരുണ്യ ആരാധന, 1.45 ന് നൊവേന. ഫാ. റെയ്ഗണ് പള്ളുരുത്തിയിൽ കാർമികത്വം വഹിക്കും. ഫാ. മത്തായി ഐരാണിത്തറ സമാപനാശീർവാദം നൽകും. പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച രാവിലെ 9.15 ന് ജപമാല, 9.45 ന് തിരുശേഷിപ്പ് പ്രതിഷ്ഠ, പത്തിന് ദിവ്യകാരുണ്യ ആരാധന, 11 ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേന, ഒരു മണിക്ക് തിരുശേഷിപ്പ് വണക്കം. വൈകിട്ട് അഞ്ചിന് കൊടിയിറക്ക് എന്നിവയോടെ തിരുനാളിന് സമാപനമാകും.
Tags : Pilgrimage Center NattuVishasham DistrictNews