വെള്ളാനി: ക്രൈസ്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും സ്നേഹാദര പുരസ്കാര വിതരണവും തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ജോജോ വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് വിശിഷ്ടാതിഥിയായി.
കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി പഠനോപകരണവിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജയന് തറയില്‍, കാറളം പഞ്ചായത്ത് 15- ാം വാര്‍ഡ് മെമ്പര്‍ നിജി ലിജു, വെള്ളാനി സെന്റ് ഡൊമിനിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ് മരിയ ഒപി, വെള്ളാനി എഎല്‍പിഎസ് പ്രധാനധ്യാപിക കെ.ജെ. കവിത എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ സി.പി. ആന്റണി സ്വാഗതവും സെക്രട്ടറി ജയേഷ് ഇടക്കാട്ടില്‍ നന്ദിയും പറഞ്ഞു.