x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചാ​ലും​മൂ​ട്-പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡി​ലൂ​ടെ ദു​രി​ത​യാത്ര

വെബ് ഡെസ്ക്
Published: November 5, 2026 12:03 AM IST | Updated: November 5, 2026 12:03 AM IST

ത​ക​ർ​ന്നുകി​ട​ക്കു​ന്ന കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചാ​ലു​ംമൂ​ട് -പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡ്.

കായം​കു​ളം: കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചാ​ലും​മൂ​ടി​നെ​യും പ​ന​യ​ന്നാ​ർ​കാ​വി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​ള്ളി​ക്ക​ണ​ക്ക്- കൊ​ച്ചാ​ലും​മൂ​ട് -പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​യാ​ത്ര. ​റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് 45 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി 2021ൽ ​റോ​ഡ് ടാ​ർ ​ചെ​യ്‌​തി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ റോ​ഡ്‌ വീ​ണ്ടും ത​ക​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്.

സ​മീ​പ​ത്തെ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. പു​ള്ളി​ക്ക​ണ​ക്ക് ഭാ​ഗ​ത്തു​ള്ള​വ​ർ വ​ള്ളി​കു​ന്നം, ചൂ​നാ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തും കൊ​ച്ചാ​ലു​ംമൂ​ട് -പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡി​ലൂ​ടെ​യാ​ണ്. ദി​വ​സ​വും നി​ര​വ​ധി സ്‌​കൂ​ൾ ബ​സു​ക​ൾ ഇ​തു​വ​ഴി പോ​കു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.​ കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ കൂ​ടി​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.

ത​ക​ർ​ന്നുകിട​ക്കു​ന്ന റോ​ഡി​ലൂ​ടെ ഓ​ട്ടം​പോ​കാ​ൻ ഓ​ട്ടോ​ഡ്രൈവർമാർ ത​യാ​റാ​കു​ന്നി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മെ​റ്റ​ലി​ള​കി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ട്.​ വി​ദ്യാ​ർ​ഥി​ക​ൾ സൈ​ക്കി​ളി​ൽ യാ​ത്ര​ചെ​യ്യു​മ്പോ​ൾ മ​റി​ഞ്ഞു​വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​യി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up