x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ബ​ഹു​നില കെ​ട്ടി​ടം ത​ക​ർ​ന്നുവീ​ണു


Published: June 5, 2026 07:19 AM IST | Updated: June 5, 2026 07:19 AM IST

പീ​രു​മേ​ട്: പാ​മ്പ​നാ​റ്റി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞുവീ​ണു. പാ​മ്പ​നാ​ർ സ്വ​ദേ​ശി ആ​ഗ‌്ന​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​ന്ന നാ​ലു​നി​ല കെ​ട്ടി​ട​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​കർന്നുവീ​ണ​ത്.
അ​പ​ക​ട​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ തൊ​ഴി​ലാ​ളി​ക​ളോ മ​റ്റാ​രെ​ങ്കി​ലു​മോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കെ​ട്ടി​ട​വും റോ​ഡും ത​മ്മി​ലു​ള്ള വി​ട​വ് നി​ക​ത്തു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​നു സ​മീ​പം വ​ലി​യ തോ​തി​ൽ മ​ണ്ണ് നി​റ​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ മ​ണ്ണ് വി​ട​വി​നു​ള്ളി​ലേ​ക്ക് താ​ഴ്ന്ന് ഉ​ണ്ടാ​യ സ​മ്മ​ർ​ദ​വും കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ത്ത​റ​യ്ക്ക് ബ​ല​ക്ഷ​യ​വും ഉ​ണ്ടാ​യി കെ​ട്ടി​ടം ത​ക​ർ​ന്നുവീ​ഴു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ടം ത​ക​ർ​ന്ന വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സും അ​ഗ്നി​ര​ക്ഷാസേ​ന​യും ഉ​ട​ൻത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​കാ​നു​മ​തി സം​ബ​ന്ധി​ച്ചും ദു​രൂ​ഹ​ത​യു​ണ്ട്.

Tags : nattu vishesham multi-storey building under

Recent News

Corehub Up