x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​നാ​ര​ങ്ങ വെ​റും ചെ​റി​യ നാ​ര​ങ്ങ അ​ല്ല; തൊ​ട്ട​ൽ കൈ​പൊ​ള്ളും

വെബ് ഡെസ്ക്
Published: September 12, 2026 10:57 PM IST | Updated: September 12, 2026 10:57 PM IST

ചെറുനാരങ്ങ

ഉ​പ്പു​ത​റ: ചെ​റു​നാ​ര​ങ്ങ​യെ അ​ങ്ങി​നെ ചു​മ്മാ ചെ​റു​താ​യി കാ​ണാ​നാ​കി​ല്ല. വി​ല​യി​ൽ ഇ​വ​ൻ എ​മ​ണ്ട​നാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്‌​ച​യ്ക്കി​ടെ ചെ​റു​നാ​ര​ങ്ങാ​യ്ക്ക് വി​പ​ണി​യി​ൽ തീ​വി​ല​യാ​ണ്. ഒ​രു കി​ലോ ചെ​റു​നാ​ര​ങ്ങ കി​ട്ട​ണ​മെ​ങ്കി​ൽ 320 രൂ​പ ന​ൽ​ക​ണം. 120 മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ് മു​ന്പ് ഈ ​സ​മ​യ​ങ്ങ​ളി​ൽ നാ​ര​ങ്ങ​യു​ടെ വി​ല ഉ​യ​രാ​റു​ണ്ടാ​യി​രു​ന്ന​ത്. ഓ​ണ​ത്തി​ന് ചെ​റു​നാ​ര​ങ്ങ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ. ഇ​ത്ര​യും ഏ​റെ വി​ല കൊ​ടു​ത്ത് ചെ​റു​നാ​ര​ങ്ങാ വാ​ങ്ങാ​ൻ ആ​ളു​ണ്ടാ​കി​ല്ലാ​യി​രു​ന്നു.

320 രൂ​പ​യാ​ണ് ഇ​പ്പോ​ൾ ഒ​രു കി​ലോ ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല. ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ചെ​റു​നാ​ര​ങ്ങ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. ഓ​ണം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല വ​ർ​ധി​ച്ച​ത്. ത​മി​ഴ്‌​നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചെ​റു​നാ​ര​ങ്ങ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് ഒ​രു​കാ​ല​ത്തും ഇ​ല്ലാ​ത്ത ത​ര​ത്തി​ൽ വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews small lime

Recent News

Corehub Up