x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ൺ. പീ​റ്റ​ർ ഊ​രാ​ളി​ലി​ന് ന​വ​ജീ​വ​ന്‍റെ സ്മ​ര​ണാ​ഞ്ജ​ലി

വെബ്ഡെസ്ക്
Published: November 16, 2026 02:29 AM IST | Updated: November 16, 2026 02:29 AM IST

ആ​​ര്‍​പ്പൂ​​ക്ക​​ര ന​​വ​​ജീ​​വ​​നി​​ല്‍ ന​​ട​​ന്ന മോ​​ണ്‍. പീ​​റ്റ​​ര്‍ ഊ​​രാ​​ളി​​ല്‍ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ

ആ​​ർ​​പ്പൂ​​ക്ക​​ര: ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി​ന്‍റെ പ്ര​​ഥ​​മ ര​​ക്ഷാ​​ധി​​കാ​​രി​​യാ​​യി​​രു​​ന്ന മോ​​ൺ. പീ​​റ്റ​​ർ ഊ​​രാ​​ളി​​ലി​​ന് ന​​വ​​ജീ​​വ​​ന്‍റെ സ്മ​​ര​​ണാ​​ഞ്ജ​​ലി. ഊ​​രാ​​ളി​​ല​​ച്ച​​ന്‍റെ 25-ാം ച​​ര​​മ​​വാ​​ർ​​ഷി​​കം ആ​​ർ​​പ്പൂ​​ക്ക​​ര ന​​വ​​ജീ​​വ​​നി​​ൽ സ​​മു​​ചി​​ത​​മാ​​യി ആ​​ച​​രി​​ച്ചു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​വ​​ജീ​​വ​​ൻ ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​നു​​സ്മ​​ര​​ണ പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ത്തി.

തു​​ട​​ർ​​ന്നു ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഇ​​ട​​പെ​​ട്ട മേ​​ഖ​​ല​​ക​​ളോ​​ടെ​​ല്ലാം പ്ര​​തി​​ബ​​ദ്ധ​​ത പു​​ല​​ർ​​ത്തി​​യ മോ​​ൺ. പീ​​റ്റ​​ർ ഊ​​രാ​​ളി​​ൽ വി​​ദ്യാ​​ഭ്യാ​​സ വി​​ച​​ക്ഷ​​ണ​​നും വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ ക​​ർ​​മ​​യോ​​ഗി​​യു​​മാ​​യി​​രു​​ന്നെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഏ​​ൽ​പ്പി​ക്ക​​പ്പെ​​ട്ട ഉ​​ത്ത​​ര​​വാ​​ദി​​ത്വങ്ങ​​ൾ ക​​ഴി​​വി​​ന്‍റെ പ​​ര​​മാ​​വ​​ധി​​യും അ​​തി​​ലു​​പ​​രി​​യു​​മാ​​യി നി​​ർ​​വ​​ഹി​​ച്ച ഊ​​രാ​​ളി​​ല​​ച്ച​​ൻ സ്നേ​​ഹ​​വും ക​​രു​​ത​​ലും എ​​ല്ലാ​​വ​​ർ​​ക്കും നി​​ർ​​ലോ​​ഭ​​മാ​​യി ന​​ൽ​​കി​​യെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജോ​​ൺ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യു​​ടെ കോ​​ട്ട​​യം സ​​ന്ദ​​ർ​​ശ​​ന വേ​​ളി​​യ​​ൽ മോ​​ൺ. പീ​​റ്റ​​ർ ഊ​​രാ​​ളി​​ല​​ച്ച​​നോ​​ടൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ച്ച​​പ്പോ​​ഴാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​സാ​​മാ​​ന്യ നേ​​തൃ​​പാ​​ട​​വം തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​ഞ്ഞ​​തെ​​ന്ന് ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് അ​​നു​​സ്മ​​രി​​ച്ചു.

മു​ൻ എം​എ​ൽ​എ കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, ന​​വ​​ജീ​​വ​​ൻ മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ്, സി​​സ്റ്റ​​ർ ഫ്രാ​​ൻ​​സി എ​​സ്ജെ​​സി, ബേ​​ബി ഊ​​രാ​​ളി​​ൽ, പീ​​റ്റ​​ർ ഊ​​രാ​​ളി​​ൽ, മോ​​ൻ​​സി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : navajeevan Nattuvishesham DistrictNews

Recent News

Corehub Up