x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ജ​ന്യം: ക​ള​ക്‌ടര്‍


Published: June 22, 2026 06:27 AM IST | Updated: June 22, 2026 06:27 AM IST

കൊ​ല്ലം : അ​ഞ്ചു വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. അ​ഞ്ച് വ​യ​സി​ലും 15 വ​യ​സി​ലും ചെ​യ്യേ​ണ്ട നി​ര്‍​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ല്‍ 2026 സെ​പ്റ്റം​ബ​ര്‍ വ​രെ എ​ല്ലാ ആ​ധാ​ര്‍​കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് പു​തി​യ ആ​ധാ​ര്‍ എ​ടു​ക്കാം. ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ വി​ര​ല​ട​യാ​ള​മോ കൃ​ഷ്ണ​മ​ണി രേ​ഖ​യോ ശേ​ഖ​രി​ക്കി​ല്ല. കു​ട്ടി​ക​ള്‍​ക്ക് വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കാ​ന്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​യു​ട​ന്‍ ആ​ധാ​ര്‍ എ​ടു​ക്ക​ണം.

അ​ഞ്ചു വ​യ​സി​ലും 15 വ​യ​സി​ലും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ (വി​ര​ല​ട​യാ​ളം, കൃ​ഷ്ണ​മ​ണി രേ​ഖ, ഫോ​ട്ടോ) നി​ര്‍​ബ​ന്ധ​മാ​യും പു​തു​ക്ക​ണം. അ​ഞ്ചു മു​ത​ല്‍ 17 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ വ​രെ ഈ ​സേ​വ​നം സൗ​ജ​ന്യ​മാ​ണ്. കൃ​ത്യ​സ​മ​യ​ത്ത് ബ​യോ​മെ​ട്രി​ക്് വിവ​ര​ങ്ങ​ള്‍ പു​തു​ക്കാ​ത്ത ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​സാ​ധു​വാ​കാ​നി​ട​യു​ണ്ട്.

സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍, റേ​ഷ​ന്‍​കാ​ര്‍​ഡി​ല്‍ പേ​ര്ചേ​ര്‍​ക്ക​ല്‍, സ്‌​കൂ​ള്‍/​കോ​ള​ജ് പ്ര​വേ​ശ​നം, അ​പാ​ര്‍ (APAAR), ഡി​ജി​ലോ​ക്ക​ര്‍ എ​ന്നി​വ​യ്ക്കും നീ​റ്റ്, ജെഇഇ, കീം ​തു​ട​ങ്ങി​യ മ​ത്സ​ര​പ​രീ​ക്ഷ​ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും ആ​ധാ​ര്‍​വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി​രി​ക്കേ​ണ്ട​തു​ണ്ട്. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ല്‍ ന​മ്പ​രും ഇ-​മെ​യി​ലും നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ ത​ന്നെ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

പു​തി​യ ആ​ധാ​ര്‍ എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നു​മാ​യി അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളെ​യോ അം​ഗീ​കൃ​ത ആ​ധാ​ര്‍​കേ​ന്ദ്ര​ങ്ങ​ളെ​യോ സ​മീ​പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് : 1800-4251-1800 (ടോ​ള്‍ ഫ്രീ), 0471-2335523 ​എ​ന്നി​വ​യി​ലോ കേ​ര​ള സ്റ്റേ​റ്റ് ഐ.​ടി. മി​ഷ​ന്‍ ആ​ധാ​ര്‍ സെ​ക്ഷ​നു​മാ​യോ (0471-2525442) ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌ടര്‍ അ​റി​യി​ച്ചു. ഇ-​മെ​യി​ല്‍:uidhel [email protected]

Tags : Local News Nattuvishesham Kollam

Recent News

Corehub Up