x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട വ​ള​വ്; ക​ട​മ്പ​നാ​ട് ജം​ഗ്ഷ​നി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വേ​ണം


Published: June 19, 2026 04:31 AM IST | Updated: June 19, 2026 04:31 AM IST

ക​ട​മ്പ​നാ​ട് ജം​ഗ്ഷ​നി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വ​ള​വ്.

അ​ടൂ​ര്‍: ക​ട​മ്പ​നാ​ട് ജം​ഗ്ഷ​നു സ​മീ​പം ര​ണ്ട് സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്തെ റോ​ഡ് വ​ള​വി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​രു​ന്ന​താ​യി പ​രാ​തി. സ്‌​കൂ​ളു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ള്‍ റോ​ഡി​ന്‍റെ വ​ള​വ് ഭാ​ഗ​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലാ​യ​തി​നാ​ല്‍ സ്‌​കൂ​ള്‍ സ​മ​യം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ട്ട് തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.

ഭ​ര​ണി​ക്കാ​വ്- മു​ണ്ട​ക്ക​യം ദേ​ശീ​യ പാ​ത 183 എ​യാ​ണ് സ്‌​കൂ​ളി​നു മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​മാ​ണ് പ്ര​ധാ​ന ആ​ശ​ങ്ക. ച​വ​റ, ക​രു​നാ​ഗ​പ്പ​ള്ളി, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളും ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ക​ണ്ടെ​യ്ന​ര്‍, ടോ​റ​സ് ലോ​റി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളും രാ​വും പ​ക​ലും സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സ്‌​കൂ​ള്‍ മേ​ഖ​ല​യാ​ണെ​ന്ന് വാ​ഹ​ന​യാ​ത്രി​ക​രെ അ​റി​യി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളോ വേ​ഗ​പ​രി​ധി സൂ​ചി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ളോ ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. സ്പീ​ഡ് ബ്രേ​ക്ക​ർ, റ​മ്പി​ള്‍ സ്ട്രി​പ്പ് തു​ട​ങ്ങി​യ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

സ്‌​കൂ​ളു​ക​ള്‍​ക്ക് പു​റ​മേ നി​ര​വ​ധി സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും കൂ​ടു​ത​ലാ​ണ്.

കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫു​ട്പാ​ത്ത് മേ​ഖ​ല കാ​ടു​ക​യ​റി​യനി​ല​യി​ലാ​യ​തി​നാ​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ൾ, വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, സു​ര​ക്ഷി​ത കാ​ല്‍​ന​ട സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up