നെടുമങ്ങാട്: പുലയണിക്കോണത്ത് കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. കൂനൻവേങ്ങ പരിക്കപ്പാറ ഇടവട്ടത്തു വീട്ടിൽ ഷഹനാസ് (28) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഒന്പതിനു പുലയണിക്കോണത്തുവച്ച് പോലീസ് 1.095 കിലോഗ്രാം കഞ്ചാവ് പിടികൂടുകയും നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് വിൽപ്പനയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയത് ഷഹനാസാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് ഒളിവിലായിരുന്ന പ്രതിക്കായി ഡാൻസാഫ് സംഘം നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരത്തുനിന്നും ഇയാൾ പിടിയിലായത്.
Tags : Nattuvishesham Districtnews case arrested