x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍

വെബ് ഡെസ്ക്
Published: October 4, 2026 10:59 PM IST | Updated: October 4, 2026 10:59 PM IST

വ​ണ്ണ​പ്പു​റം: എം​ഡി​എം​എ​യു​മാ​യി കാ​ളി​യാ​ര്‍ പൊ​ലിസി​ന്‍റെ പി​ടി​യി​ലാ​യ മൂ​ന്നു പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍. വ​ണ്ണ​പ്പു​റം അ​മ്പ​ല​പ്പ​ടി മു​ണ്ടി​ക്കു​ന്നേ​ല്‍ എം.​ഇ. റാ​ഫി​മോ​ന്‍ (42), പു​ഴ​ക്ക​ര​യി​ല്‍ പി.​എം. ഷ​മ്മാ​സ് (36), പ​ള്ളി​ക്ക​വ​ല ചെ​ത്തി​ക്കോ​ട്ട് സി.​എം. ക​ബീ​ര്‍(36) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വാ​ണ് പി​ടി​യി​ലാ​യ റാ​ഫി മോ​ന്‍. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍

കാ​ളി​യാ​ര്‍ എ​സ്‌​ഐ വി.​വി. വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലിസ് സം​ഘം പ​ള്ളി​പ്പ​ടി​ക്ക​വ​ല​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍​നി​ന്ന് 1.6 ഗ്രാം ​എം​ഡി​എം​എ​യും ഇ​ത് ഉ​പ​യോ​ഗി​ച്ച ഒ​രു ഗ്ലാ​സ് ഫ്യൂ​മ​റും, നാ​ല് ഗ്യാ​സ് ലൈ​റ്റ​റു​ക​ളും പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യ​പ്പോ​ള്‍ ല​ഭി​ച്ച 6270 രൂ​പ​യും ക​ണ്ടെ​ത്തി.
കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ റാ​ഫി​യെ എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല​യി​ല്‍​വ​ച്ച് മു​മ്പും എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. അ​ടു​ത്ത നാ​ളി​ല്‍ റാ​ഫി​യു​ടെ വീ​ട്ടി​ല്‍ മ​യ​ക്കു​മ​രു​ന്നു സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലിസ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ സി​പി​എം നേ​താ​വി​നു നേ​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നും ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി​യു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up