പ്രതീകാത്മക ചിത്രം
മുഹമ്മ: പോക്സോ കേസിലെ പ്രതിയെ മുഹമ്മ പൊലിസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ മാതുപറമ്പിൽ രൂപേഷിനെ(46)ആണ് പിടികൂടിയത്. പൊലിസിൽ കേസ് കൊടുത്തതിന്റെ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബത്തെ ഭീഷണിപ്പെടുത്തുകയും 16 വയസുള്ള മകളോട് അസഭ്യം പറഞ്ഞ് ലൈംഗിക ചുവയോടെ സംസാരിക്കുകയും ജനൽചില്ലുകളും വാട്ടർപൈപ്പുകളും നശിപ്പിച്ചുവെന്നുമാണ് കേസ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചേർത്തല ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് മഞ്ചുലാലിന്റെ നിർദേശ പ്രകാരം ചേർത്തല പൊലിസ് ഇൻസ്പെക്ടർ മഞ്ചുദാസിന്റെ നേത്യത്വത്തിൽ മുഹമ്മ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ ഡി. സജീവ്കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : POCSO case nattuvishesham local news Accused in arrested