കോഴിക്കോട്: നഗരത്തിൽ കുട്ടികൾക്കടക്കം കഞ്ചാവ് ചില്ലറ വിൽപന നടത്തിവന്ന സ്ഥിരം പ്രതി പിടിയില്‍. കല്ലായി സ്വദേശി പുളിയന്റെചോട്ടില് മൂസാംകുടി വീട്ടിൽ മുഹമ്മദ് ഫൈസൽ (36) നെയാണ് നാർകോട്ടിക് സെൽ എസിപി ജീവൻ ജോർജിന്റെ നേതൃതത്തിലുള്ള ഡാൻസാഫും ടൗൺ പൊലിസും ചേര്‍ന്ന് പാളയം കമ്മത്ത് ലൈൻ റോഡ് ജംഗ്ഷനില്‍ വെച്ച് 27 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. സ്കൂൾ വിദ്യാര്‍ഥികള്‍ക്കും കുട്ടികൾക്കും പാളയം കേന്ദ്രികരിച്ച് 50ഗ്രാം, 100 ഗ്രാം കഞ്ചാവ് വാങ്ങി ചെറു പൊതികളിലാക്കി വിൽപന നടത്തി വരികയായിരുന്നു.
Tags : court arrested Nattuvishesham Districtnews