പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ : മൂവാറ്റുപുഴയില് പുതുതായി അഡീഷണല് ജില്ലാ കോടതി ഇന്നു മുതല് പ്രവര്ത്തനം ആരംഭിക്കും. കോടതിയുടെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന് നിര്വഹിക്കും. ചടങ്ങില് ബാര് അസോസിയേഷന് പ്രസിഡന്റ് സി.കെ. ആരിഫ് അധ്യക്ഷത വഹിക്കും.
എറണാകുളം പ്രിന്സിപ്പല് ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നിര്വഹിക്കും. മൂവാറ്റുപുഴ എംഎസിറ്റി ജഡ്ജി കെ.എന്. ഹരികുമാര്, ബാര് അസോസിയേഷന് സെക്രട്ടറി എല്.എ. അജിത്, മുന് പ്രസിഡന്റുമാരായ വര്ഗീസ് മാത്യു, പോള് ജോസഫ്, തോമസ് ജോണ്, എന്. രമേശ്, എം. ജയലാല്, എന്.പി. തങ്കച്ചന്, തോമസ് അധികാരം, ജോസ് വര്ഗീസ്, ഷൈന് ജേക്കബ്, ജി. സുരേഷ്, ജോഷി ജോസഫ്, ഏബ്രഹാം ജോസഫ്, വിജു ചക്കാലക്കല്, ട്രഷറര് സി.പി. മഹേഷ് എന്നിവര് പ്രസംഗിക്കും.
പുതിയ കോടതി അഡീഷണല് ഡിസ്ട്രിക്ട് ആൻഡ് സെഷന്സ് കോടതി നമ്പര് 2 എന്ന് അറിയപ്പെടും. ഇതോടെ മൂവാറ്റുപുഴയില് അഞ്ച് ജില്ലാ കോടതി ഉള്പ്പെടെ ഒമ്പത് കോടതികളാകും.
Tags : Nattuvishesham DistrictNews DeepikaNews District Court