x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ലാ​ക്കി അക്രമകാരിയായ കാ​ട്ടു​പ​ന്നി

വെബ് ഡെസ്ക്
Published: November 18, 2026 11:34 PM IST | Updated: November 18, 2026 11:34 PM IST

കൊ​ല്ലം: വ​ള്ളി​ക്കീ​ഴ് ഭാ​ഗ​ത്ത് തി​ങ്ക​ൾ രാ​ത്രി ക​ണ്ട അ​ക്ര​മ​കാ​രി​യാ​യ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കാ​ട്ടു​പ​ന്നി​യു​ടെ പ​രാ​ക്ര​മം ഉ​ണ്ടാ​യ​ത്. ആ​റു മ​ണി​ക്കൂ​റോ​ളം നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ശ്ര​മ​വും വി​ഫ​ലം. പൂ​മു​ഖ​ത്ത് ക്ഷേ​ത്ര പ​രി​സ​ര​ത്തു ഭീ​തി സൃ​ഷ്ടി​ച്ച കാ​ട്ടു​പ​ന്നി പ​ള്ളി​ക്കാ​വ് വ​ട്ട​ക്കാ​യ​ൽ ഭാ​ഗ​ത്തേ​ക്കു പോ​യെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ആ​റു പേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ​ത്. ഇ​വ​രി​ൽ വ​ള്ളി​ക്കീ​ഴ് കെ​എ​സ്ഇ​ബി ന​ഗ​ർ പൂ​മു​ഖ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ശ്രീ​ല​യ​ത്തി​ൽ വേ​ലാ​യു​ധ​ൻ കു​ട്ടി​യു​ടെ (65) പ​രു​ക്ക് ഗു​രു​ത​ര​മാ​ണ്.കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
വ​ള്ളി​ക്കീ​ഴ് തൈ​ക്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കെ. ​രാ​ജ​ഗോ​പാ​ൽ, ഗോ​കു​ല​ത്തി​ൽ ബി.​ജ​യ​കു​മാ​ർ, മ​രു​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, ജെ.​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കും വ​ള്ളി​ക്കീ​ഴ് ജം​ക്‌​ഷ​നി​ൽ​നി​ന്ന യു​വാ​വി​നും ടൗ​ൺ റോ​ഡ് വ​ഴി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ആ​ൾ​ക്കു​മാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു വ​രു​ത്തി. വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്തു. കാ​ട്ടു​പ​ന്നി​യെ വ​ള്ളി​ക്കീ​ഴ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് 2 ദി​വ​സം മു​ൻ​പ് ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തി​ങ്ക​ൾ രാ​ത്രി 8.30ന് ​പൂ​മു​ഖ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ​ത്തി​യ കാ​ട്ടു​പ​ന്നി അ​തു​വ​ഴി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വേ​ലാ​യു​ധ​ൻ കു​ട്ടി​യെ ഇ​ടി​ച്ചു പ​രു​ക്കേ​ൽ​പി​ച്ചു. ഇ​തേ റോ​ഡി​ൽ വ​ള്ളി​ക്കീ​ഴ് ജം​ക്‌​ഷ​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന രാ​ജ​ഗോ​പാ​ലി​നെ​യും മ​റ്റൊ​രു യു​വാ​വി​നെ ഇ​ടി​ച്ചു വീ​ഴ്ത്തി. പി​ന്നീ​ട് ടൗ​ൺ റോ​ഡി​ലേ​ക്ക് ക​യ​റി അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചു വീ​ഴ്ത്തി. വീ​ണ്ടും മ​റ്റൊ​രു ഇ​ട​റോ​ഡ് വ​ഴി തി​രി​കെ പൂ​മു​ഖ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കാ​ടു മൂ​ടി​യ പ​റ​മ്പി​ലെ​ത്തി. രാ​ത്രി ഒ​ന്പ​തി​നു നാ​ട്ടു​കാ​ർ റോ​ഡി​ലും സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി. അ​തി​നി​ടെ കൗ​ൺ​സി​ല​ർ പി.​ജെ. രാ​ജേ​ന്ദ്ര​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ​ത്തി.

രാ​ത്രി 11 ന് ​വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി പ്ര​ദേ​ശ​വാ​സി​യാ​യ ബി. ​വി​ജ​യ​കു​മാ​ർ രാ​ത്രി പ​തി​നൊ​ന്നോ​ടെ ബൈ​ക്കി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി തി​രി​ച്ചു. നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചു. പ​റ​മ്പി​ൽ ഒ​ളി​ച്ചി​രു​ന്ന കാ​ട്ടു​പ​ന്നി വി​ര​ണ്ട് റോ​ഡി​ലേ​ക്ക് ഒ‍ാ​ടി. ഈ ​സ​മ​യം വി​ജ​യ​കു​മാ​റും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ചു വീ​ഴ്ത്തി. വി​ജ​യ​കു​മാ​റി​ന്‍റെ കാ​ലി​ൽ കാ​ട്ടു​പ​ന്നി​യു​ടെ തേ​റ്റ കൊ​ണ്ട് നി​സാ​ര പ​രി​ക്കേ​റ്റു. പ​രി​സ​ര​ത്തെ മ​റ്റൊ​രു കാ​ട് മൂ​ടി​യ പ​റ​മ്പി​ലേ​ക്ക് കാ​ട്ടു​പ​ന്നി പി​ന്നീ​ട് ഒാ​ടി മ​റ​ഞ്ഞു.
തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കൂ​ടു​ത​ൽ പേ​ർ സം​ഘ​ടി​ച്ചു തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ പ​റ​മ്പി​ൽ​നി​ന്ന് വീ​ണ്ടും പൂ​മു​ഖ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു കൂ​ടി കാ​ട്ടു​പ​ന്നി ഒ‍ാ​ടി. ഈ ​സ​മ​യം അ​തു​വ​ഴി സ്കൂ​ട്ട​റി​ലും ബൈ​ക്കി​ലു​മാ​യി വ​ന്ന മ​രു​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു​വി​നെ​യും ജെ. ​ഹ​രി​കൃ​ഷ്ണ​നെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി. സ​മീ​പ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു ബൈ​ക്കും ത​ക​ർ​ത്തു. സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ലൂ​ടെ ഒ‍ാ​ടി വീ​ടി​ന്റെ ഗേ​റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. പി​ന്നീ​ട് പ​ള്ളി​ക്കാ​വ് വ​ട്ട​ക്കാ​യ​ൽ ഭാ​ഗ​ത്തേ​ക്ക് ഒ‍ാ​ടി​പ്പോ​യി. അ​ർ​ധ​രാ​ത്രി​യോ​ടെ വ​നം വ​കു​പ്പി​ലെ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കാ​ട്ടു​പ​ന്നി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Tags : keeps locals on edge Nattuvishesham Districtnews

Recent News

Corehub Up