നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ മുണ്ടക്കയം സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂളിലെ അക്ഷയയുടെ പ്രകടനം.
യക്ഷിയമ്മയുടെ പാട്ടുമായി എത്തിയാണ് മുണ്ടക്കയം സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി അക്ഷയ രവി നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയത്. നാടോടി നൃത്തത്തിലും ഭരതനാട്യത്തിലുമാണ് അക്ഷയ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മത്സരിക്കുന്നത്. ഇത്തവണയും ഭരതനാട്യത്തിലും പങ്കെടുക്കുന്നുണ്ട്. അക്ഷയ നാലു വയസുമുതല്‍ നൃത്തം അഭ്യസിക്കുന്നു. മുണ്ടക്കയം ചിലങ്കധ്വനി ഡാന്‍സ് സ്കൂളിലെ ദേവിക പ്രകാശിന്റെ ശിക്ഷണത്തിലാണ് നൃത്ത പഠനം. അച്ഛന് രവിയും അമ്മ ആശയും ചേച്ചിയുമാണ് അക്ഷയയുടെ പിന്തുണ.
Tags :