കുറ്റ്യാടി-തൊട്ടില്‍പാലം റൂട്ടില്‍ ചാത്തന്‍കോട്ട്നടയില്‍ റോഡിനു കുറുകെ ലോറി കുടുങ്ങിയപ്പോൾ.
കുറ്റ്യാടി: കുറ്റ്യാടി-തൊട്ടില്‍പാലം റൂട്ടില്‍ ചാത്തന്‍കോട്ട്നടയില്‍ ലോറി റോഡിനു കുറുകെ കുടുങ്ങി വാഹനഗതാഗതം സതംഭിച്ചു. ഇരുചക്ര വാഹനം പോലും കടന്നുപോകാന്‍ കഴിയാത്തവിധം ലോറി കുടുങ്ങിയതോടെ ഈ റൂട്ടില്‍ ഒരു മണിക്കൂറോളം പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
നാഷണല്‍ സ്റ്റോഴ്സ് ഗോഡൗണിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ചരക്കു കയറ്റിയ നാഷണല്‍ പെര്‍മിറ്റ് ലോറികുടുങ്ങിയത്. ലോറി മാറ്റി ആറുമണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Tags :