കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാർ തോമസ് ആനിമൂട്ടിലിന് ജന്മനാടായ പയ്യാവൂരിൽ നൽകിയ പൗരസ്വീകരണ സമ്മേളനം കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡ
പയ്യാവൂർ: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാർ തോമസ് ആനിമൂട്ടിലിന് ജന്മനാടായ പയ്യാവൂരിൽ സ്നേഹോഷ്മളമായ പൗരസ്വീകരണം നൽകി. ടൗണിലെ വെമ്പുവ ജംഗ്ഷനിൽ സ്വീകരിച്ച ബിഷപ്പിനെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന വേദിയായ പയ്യാവൂർ സെന്റ് ആൻസ് പാരിഷ് ഹാളിലേക്ക് ആനയിച്ചു. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ ഗ്രാമത്തിന്റെ നന്മയുടെ അടയാളമായി ദൈവവിളിയുടെ പടവുകൾ കയറി കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ പദവിയിലേക്കുയർത്തപ്പെട്ടയാളാണ് മാർ തോമസ് ആനിമൂട്ടിലെന്ന് ഡോ. ഡെന്നിസ് കുറുപ്പശേരിൽ പറഞ്ഞു.
ജാതിമതവർഗ ചിന്തയില്ലാതെ സാഹോദര്യവും മാനവികതയും മുഖമുദ്രയാക്കിയ കുടിയേറ്റ ജനതയുടെ കഠിനാധ്വാനത്തിന്റെയും പ്രാർഥനയുടെയും ഫലം യാഥാർഥ്യമാക്കിയ മറ്റൊരു നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
പയ്യാവൂർ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. പി.എം. മാത്യു, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, പയ്യാവൂർ സെന്റ് ആൻസ് പള്ളി വികാരി ഫാ. ബിബിൻ അഞ്ചെമ്പിൽ, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, വിവിധ രാഷ്ട്രീയ- സാമൂഹിക- സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. മാർ തോമസ് ആനിമൂട്ടിൽ മറുപടി പ്രസംഗം നടത്തി.
Tags :