x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ച്ചി​റ​യി​ൽ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ ഓ​ച്ചി​റ​യി​ൽ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: October 30, 2026 02:35 AM IST | Updated: October 30, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ക്ലാ​പ്പ​ന എ​സ്‌​വി​എ​ച്ച്എ​സ്എ​സി​ൽ പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യെ സ​ഹ​പാ​ഠി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. വി​ദ്യാ​ർ​ഥി​യു​ടെ വ​ല​തു കൈ​യ്ക്ക് സാ​ര​മാ​യി പ​രിക്കേ​റ്റു. മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ 13ന് സ്കൂ​ളി​നു സ​മീ​പം വ​ച്ചാ​ണ് സ​ഹ​പാ​ഠി​ക​ളാ​യ ഏ​ഴം​ഗ സം​ഘം മ​ർ​ദി​ച്ച​ത്. വി​ദ്യാ​ർ​ഥി​യെ സം​ഘം ചേ​ർ​ന്നു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തു ര​ക്ഷി​താ​ക്ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഓ​ച്ചി​റ പൊ​ലിസി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

13ന് ​സ്കൂ​ളി​ലെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി ഒ​രു വി​ദ്യാ​ർ​ഥി​നി​ക്കൊ​പ്പം പോ​യ​പ്പോ​ൾ തു​റി​ച്ചു​നോ​ക്കി എ​ന്നാ​രോ​പി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് 13 നു ​സ്കൂ​ളി​നു സ​മീ​പം വ​ച്ചാ​ണ് വി​ദ്യാ​ർ​ഥി​യെ മു​ഖ​ത്തി​ടി​ച്ചു ത​റ​യി​ലി​ട്ട ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണു സം​ഘം പി​ൻ​മാ​റി​യ​ത്. കൈ​ക്കു സാ​ര​മാ​യി പ​രു​ക്കേ​റ്റ വി​ദ്യാ​ർ​ഥി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും പ്ലാ​സ്റ്റ​ർ ഇ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി വീ​ട്ടി​ലെ​ത്തു​ന്ന​തി​നു മു​ൻ​പ് പ്ലാ​സ്റ്റ​ർ നീ​ക്കം ചെ​യ്ത​ശേ​ഷംസൈ​ക്കി​ളി​ൽ​നി​ന്നു വീ​ണു പ​രിക്കേ​റ്റ​താ​യി വീ​ട്ടു​കാ​രോ​ടു പ​റ​യു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നു ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഓ​ച്ചി​റ പൊ​ലിസ് കേ​സെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​യെ വീ​ണ്ടും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ​തി​നേ​ഴ് വ​യ​സു​ള്ള​വ​രാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​നു റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ഓ​ച്ചി​റ എ​സ്ഐ എം.​ഷ​മീ​ർ പ​റ​ഞ്ഞു. 

Tags :

Recent News

Corehub Up