x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പ് ക​ടി​യേ​റ്റയാൾക്ക് ആ​ന്‍റി​വെ​നം നി​ഷേ​ധിച്ചതിൽ പ്ര​തി​ഷേ​ധംപാ​മ്പ് ക​ടി​യേ​റ്റയാൾക്ക് ആ​ന്‍റി​വെ​നം നി​ഷേ​ധിച്ചതിൽ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 30, 2026 02:37 AM IST | Updated: October 30, 2026 02:37 AM IST

ജി​ല്ലാ ഡ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ശ്രീ​ഹ​രി ച​ര്‍​ച്ച ന​ട​ത്തു​ന്നു.

കു​ള​ത്തൂ​പ്പു​ഴ: ആ​ന്‍റി​വെ​നം ശേ​ഖ​രം ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​ട്ടും ചി​കി​ത്സ​ ന​ല്‍​കാ​തെ രോ​ഗി​യെ മ​ട​ക്കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. തെ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ട​യി​ല്‍ പാ​മ്പ് ക​ടി​യേ​റ്റ​തൊ​ലാ​ളി​ക്കാ​ണ് കു​ള​ത്തൂ​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. ഇന്നലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.    

ആ​ര്‍​പി​എ​ല്‍ 2 ജെ കോ​ള​നി സേ​വാ​യി​ക്കാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്.  സം​ഭ​വ​മ​റി​ഞ്ഞ് വാ​ർ​ഡ് മെ​മ്പ​ർ  ച​ന്ദ്ര​കു​മാ​ര്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടെ ആ​ന്‍റി വെ​നം ല​ഭ്യ​മാ​ക്കാ​മെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി ഒപി ടി​ക്ക​റ്റെ​ടു​ത്ത് രോ​ഗി​യെ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്.  ഐ​സി​യു തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗം ആ​ശു​പ​ത്രി​യി​ല്‍ ഇ​ല്ലാ എ​ന്ന​ കാ​ര​ണ​ത്താ​ലാ​ണ് ചി​കി​ത്സ ല​ഭ്യ​മാ​ക്കാത്ത​ത്.   

പി​ന്നെ എ​ന്തി​നാ​ണ് പാ​മ്പ് ക​ടി​യേ​റ്റാ​ല്‍ ആ​ന്‍റി​വെ​നം കു​ള​ത്തൂ​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണെ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി​യെ​തെ​ന്നും ഇ​വി​ടെ ആ​ന്‍റി​വെ​നം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തി​നി​ട​യി​ല്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഡപ്യൂ​ട്ടി ഡി​എം​ഒ ശ്രീ​ഹ​രി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്.എ​ല്‍. ടോം, ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​കു​മാ​ര്‍, ബി.എ​സ്. വി​ഷ്ണു എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധം കെ​ട്ട​ട​ങ്ങിയ​തും തൊ​ഴി​ലാ​ളി​യെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ന്‍റിവെ​നം കു​ത്തി​വ​യ്പ് എടു​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. 

Tags :

Recent News

Corehub Up