വി. കുഞ്ഞികൃഷ്ണൻ എംഎൽഎ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ച് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടുന്ന സംഘം. തിരുവനന്തപുരത്ത് എത്തിയാണു സംഘം മുഖ്യമന്ത്രി വി.ഡി. സതീശനെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ തുടങ്ങിയവരെയും സന്ദർശിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി, രാജഗിരി എന്നിവിടങ്ങളിലുണ്ടായ ഉരുൾ പൊട്ടലിലും മണ്ണൊലിപ്പിലും തകർന്ന റോഡുകളും പാലങ്ങളും മറ്റും പുനർനിർമിക്കുവാൻ ആവശ്യമായ തുകയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നു.
ഇതു സംബന്ധിച്ച വിവരങ്ങളും ചെറുപുഴ കാര്യങ്കോട് പുഴയോര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടതും ചെറുപുഴ പഞ്ചായത്തിന്റെ മറ്റു വികസന കാര്യങ്ങളും സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഡിസംബർ അവസാനത്തോടെ മുഖ്യമന്ത്രി ചെറുപുഴയിലെത്തുമെന്നും ചെറുപുഴ പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മുഖ്യമന്ത്രിയുടെ സന്ദർശനം കൂടുതൽ കരുത്തും പ്രതീക്ഷയും നൽകുമെന്നുമുള്ള പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണ സമിതി. കൂടാതെ പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരും വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെറുപുഴയിലെത്തും. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന വില്യം, പഞ്ചായത്തംഗം ടി.പി. ചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മനോജ് വടക്കേൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ എന്നിവരാണു ചെറുപുഴ പഞ്ചായത്തിന്റെ വികസന കാര്യങ്ങൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ധരിപ്പിക്കുവാൻ തിരുവനന്തപുരത്തെത്തിയത്.
Tags :