ജില്ലാതല വിദഗ്ധ സമിതി യോഗം.
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 41 നൂതന പദ്ധതികള്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല വിദഗ്ധ സമിതി യോഗം അവലോകനം ചെയ്തു. ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 16 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നായി 8.32 കോടി രൂപയുടെ പദ്ധതികളാണ് പരിഗണനയ്ക്ക് വ വിവിധ പദ്ധതികള്‍ അംഗീകരിക്കുകയും ചില പദ്ധതികളില്‍ ഭേദഗതികള്‍ വരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പ്രാദേശിക വികസന പ്രശ്നങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് പ്രശ്നപരിഹാരത്തിന് അതാത് ഇടങ്ങളിലെ വിഭവ സാധ്യതകള്‍ക്ക് അനുസരിച്ച് പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്ന രീതിയിലാകണം നൂതന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
നൂതനമായ ആശയങ്ങള്‍, നവീന സാങ്കേതികവിദ്യകള്‍, പുതിയ പ്രക്രിയകള്‍, പുതിയ നിര്‍വഹണ രീതികള്‍, പുതിയ പങ്കാളിത്ത മാതൃകകള്‍, പുതിയ മൂലധന നിക്ഷേപ രീതികള്‍ എന്നിവ അവലംബിച്ചുകൊണ്ടുള്ള വികസന പദ്ധതികളെയാണ് നൂതന പദ്ധതികള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പദ്ധതികള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.കൊല്ലം ജില്ലാപഞ്ചായത്തില്‍നിന്നു ഓച്ചിറ, ശാസ്താംകോട്ട, വെട്ടിക്കവല, പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര, ചവറ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഓച്ചിറ, ആലപ്പാട്, വെസ്റ്റ് കല്ലട, മേലില, കരീപ്ര, കല്ലുവാതുക്കല്‍, ചിതറ, വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള പദ്ധതികളാണ് ജില്ലാതല വിദഗ്ധ സമിതി പരിഗണിച്ചത്.
Tags :