x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​ത​നാ​ശ​യ​ങ്ങ​ളു​ടെ വേ​ദി​യാ​യി ഐ​ഡി​യ ഫോ​ര്‍​ജ് 26

വെബ് ഡെസ്ക്
Published: October 30, 2026 01:40 AM IST | Updated: October 30, 2026 01:40 AM IST

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഐ​ഡി​യ ഫോ​ര്‍​ജ് 26ല്‍ ​പ​ങ്കെ​ടു​ത്ത​വ​ര്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കു​മൊ​പ്പം.

പെ​രി​യ: വി​ദ്യാ​ര്‍​ഥി​ക​ളി​ലെ ‍സം​രം​ഭ​ക​ത്വ അ​ഭി​രു​ചി വ​ള​ര്‍​ത്തു​ന്ന​തി​നും നൂ​ത​നാ​ശ​യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഐ​ഡി​യ ഫോ​ര്‍​ജ് 26 ഭാ​വി സം​രം​ഭ​ക​ര്‍​ക്കു​ള്ള വേ​ദി​യാ​യി മാ​റി.
ആ​ശ​യ​ങ്ങ​ളെ പ്രാ​യോ​ഗി​ക സം​രം​ഭ​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്ന​വേ​ഷ​ന്‍ ആ​ൻ​ഡ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ 23 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.

കാ​ര്‍​ഷി​ക​രം​ഗ​വും സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​ള്‍​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്കു​ള്ള നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ചു​ള്ള സ്റ്റാ​ര്‍​ട്ട​പ്പ് ആ​ശ​യ​ങ്ങ​ള്‍ മ​ത്സ​ര​ത്തി​നെ​ത്തി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത, പ്ര​ശ്ന​പ​രി​ഹാ​ര​ശേ​ഷി, സം​രം​ഭ​ക​ത്വ കാ​ഴ്ച​പ്പാ​ട് എ​ന്നി​വ പ്ര​ക​ട​മാ​ക്കു​ന്ന​താ​യി​രു​ന്നു അ​വ​ത​ര​ണ​ങ്ങ​ള്‍. ഒ​ന്നാം​വ​ര്‍​ഷ ബി​സി​എ വി​ദ്യാ​ര്‍​ഥി​ക​ളാ​യ രാ​കേ​ഷ്‌​കു​മാ​ര്‍ മ​ണ്ഡ​ല്‍, ആ​ര്‍. നീ​ര​ജ്കു​മാ​ര്‍, മ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ടീം (​എ​ഡ്യു​വാ​ള്‍​ട്ട് എ​ഐ) ഒ​ന്നാം​സ്ഥാ​നം നേ​ടി.

ഒ​ന്നാം​വ​ര്‍​ഷ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് റാ​സ, റെ​യ്സി​ദാം ശ്രീ​കാ​ന്ത് (ബ​ഫ​ര്‍ ബ്രേ​ക്കേ​ഴ്സ്) എ​ന്നി​വ​ര്‍ ര​ണ്ടാ​മ​തും ഐ​ടെ​പ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ പി. ​ശീ​ത​ള്‍, അ​ഘ, ആ​ര്‍.​കെ. അ​മൃ​ത (ഇ​ന്‍റ​ര്‍ ക്ലാ​സ്) എ​ന്നി​വ​ര്‍ മൂ​ന്നാ​മ​തു​മെ​ത്തി. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​സി​ദ്ദു പി. ​അ​ല്‍​ഗു​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. ടി.​ജി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags :

Recent News

Corehub Up