x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​സൈ​ക്കി​ൾ ഡി​സൈ​ൻ ദേ​ശീ​യ മ​ത്സ​ര​ത്തി​ന് ‌വി​മ​ൽ​ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: October 30, 2026 01:38 AM IST | Updated: October 30, 2026 01:38 AM IST

ഒ​ന്പ​താ​മ​ത് എ​സ്എ​ഇ -ബൈ​സൈ​ക്കി​ൾ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന വിമൽജ്യോതി ടീ​മം​ഗ​ങ്ങ​ൾ ഗൈ​ഡ് പ്ര​ഫ.​അ​പ്പു കു​ര്യ​ൻ, എ​ച്ച്ഒ​ഡി പ്ര​ഫ. കെ.​കെ.​രാ​ജു, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി ജോ​സ​ഫ്, അ​സി. മ

ചെ​ന്പേ​രി: ചെ​മ്പേ​രി വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ടീം ​ദേ​ശീ​യ ബൈ​സൈ​ക്കി​ൾ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ന്. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ​റോ​ഡ് ന​ന്ദ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന എ​സ്എ​ഇ ബൈ​സൈ​ക്കി​ൾ ഡി​സൈ​ൻ ച​ല​ഞ്ച് ഒ​ന്പ​താം പ​തി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ അ​ലു​മി​നി​യം ഫ്രെ​യി​മി​ൽ നി​ർ​മി​ച്ച സൈ​ക്കി​ളി​ൽ സ്പീ​ഡോ മീ​റ്റ​റും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ലോ സൈ​ക്കി​ൾ മ​റി​ഞ്ഞു​വീ​ണാ​ലോ അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന എ​മ​ർ​ജ​ൻ​സി അ​സി​സ്റ്റ​ൻ​സ് സി​സ്റ്റ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മെ​ക്കാ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ച്ച്ഒ​ഡി പ്ര​ഫ. കെ.​കെ. രാ​ജു, പ്ര​ഫ. അ​പ്പു കു​ര്യ​ൻ എ​ന്നി​വ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് സൈ​ക്കി​ൾ ഡി​സൈ​ൻ ചെ​യ്ത​ത്.

സി​ദ്ധാ​ർ​ഥ് എ​സ്. കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ത്തി​ൽ അ​ഭി​നാ സു​രേ​ന്ദ്ര​ൻ, ഡോ​ണ എ​സ്. കു​മാ​ർ, അ​ഭ​യ് കൃ​ഷ്ണ, ശ്യാം​നി​വേ​ദ് സി.​കെ. അ​ക്ഷ​യ് സു​നീ​ഷ്, ശ​ര​ൺ​ദേ​വ് പി. ​അ​നീ​ഷ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബൈ​സൈ​ക്കി​ൾ ത​യാ​റാ​ക്കി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up