x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​മ്പ​ത് മാ​സം; ബ​ത്തേ​രി ഗ​സ്റ്റ്ഹൗ​സ് അ​ട​ഞ്ഞു​ത​ന്നെ

വെബ് ഡെസ്ക്
Published: October 30, 2026 01:25 AM IST | Updated: October 30, 2026 01:25 AM IST

ബ​ത്തേ​രി ഗ​സ്റ്റ്ഹൗ​സ് കെ​ട്ടി​ടം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​മ്പ​ത് മാ​സം പി​ന്നി​ട്ടി​ട്ടും സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​തെ ബ​ത്തേ​രി​യി​ലെ സ​ര്‍​ക്കാ​ര്‍ ഗ​സ്റ്റ്ഹൗ​സ്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സ​ര്‍​ക്കാ​ര്‍ ഗ​സ്റ്റ്ഹൗ​സു​ക​ളി​ലൊ​ന്നാ​യ ഇ​വി​ടെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ അ​ന്ന​ത്തെ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. നി​ര്‍​മാ​ണം ആ​രം​ഭി​ച്ച് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ പി​ന്നി​ട്ട ശേ​ഷ​മാ​ണ് ഗ​സ്റ്റ്ഹൗ​സി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കാ​നാ​യി​ട്ടി​ല്ല. പ്ര​ത്യേ​ക ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ സ്ഥാ​പി​ച്ചു​വേ​ണം വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍. ഇ​തി​നാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​ണ്.

ചീ​രാ​ല്‍ റോ​ഡി​ല്‍ പ​ഴ​യ ഗ​സ്റ്റ്ഹൗ​സി​നോ​ട് ചേ​ര്‍​ന്ന് 21.16 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ അ​തി​ഥി​മ​ന്ദി​രം നി​ര്‍​മി​ച്ച​ത്. നാ​ല് നി​ല​ക​ളി​ലാ​യി എ​ക്‌​സി​ക്യു​ട്ടീ​വ് മു​റി​ക​ള​ട​ക്കം 52 മു​റി​ക​ള്‍, വി​ശാ​ല​മാ​യ ഡൈ​നിം​ഗ് ഹാ​ള്‍, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ജി​ല്ല​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കും മി​ക​ച്ച താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വ​യ​നാ​ട്ടി​ലേ​ക്ക് വ​ര്‍​ഷം​തോ​റും നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​സ്റ്റ്ഹൗ​സ് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​ത് ടൂ​റി​സം മേ​ഖ​ല​യ്ക്കും സ​ര്‍​ക്കാ​രി​നും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​കും.

എ​ന്നാ​ല്‍, കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ടം തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് വ​രു​മാ​ന​സാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. ഗ​സ്റ്റ്ഹൗ​സ് എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ത്ത് സ​ഞ്ചാ​രി​ക​ള്‍​ക്ക് താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. അ​തേ​സ​മ​യം കെ​ട്ടി​ട​ന​മ്പ​ര്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്.

ടൂ​റി​സം സീ​സ​ണി​ന് മു​മ്പ് ബ​ത്തേ​രി
ഗ​സ്റ്റ് ഹൗ​സ് തു​റ​ന്നു​കൊ​ടു​ക്ക​ണം

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ​സ്റ്റ് ഹൗ​സു​ക​ളി​ലൊ​ന്നാ​യ ബ​ത്തേ​രി​യി​ലെ ഗ​സ്റ്റ് ഹൗ​സ് ഈ ​ടൂ​റി​സം സീ​സ​ണി​ന് മു​മ്പെ​ങ്കി​ലും സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണം.

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഗ​സ്റ്റ് ഹൗ​സ് തു​റ​ക്കാ​ത്ത​ത് സ​ര്‍​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് വ​രു​ത്തു​ന്ന​ത്. പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യാ​ല്‍ വ​യ​നാ​ടി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് വ​ന്‍ ഉ​ണ​ര്‍​വേ​കും.

Tags :

Recent News

Corehub Up