x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ഞ്ഞാ​ല്‍ ച​ങ്ങ​ല ക​ഴു​ത്തി​ല്‍ കു​രു​ങ്ങി യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

വെബ് ഡെസ്ക്
Published: October 30, 2026 02:14 AM IST | Updated: October 30, 2026 02:14 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​റി​ലെ പാ​ര്‍​ക്കി​ല്‍ ഊ​ഞ്ഞാ​ല്‍ ച​ങ്ങ​ല ക​ഴു​ത്തി​ല്‍ കു​രു​ങ്ങി യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍. സൗ​ത്ത് വാ​ഴ​ക്കു​ളം അ​രി​മ്പാ​ശേ​രി മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍(21)​നെ​യാ​ണ് 29ന് ​പു​ല​ര്‍​ച്ചെ 1.30 ഓ​ടെ ഗാ​ന്ധി​ന​ഗ​റി​ല്‍ പൊ​തു പാ​ര്‍​ക്കി​ലെ ഊ​ഞ്ഞാ​ല്‍ ച​ങ്ങ​ല​യി​ല്‍ കു​രു​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം പു​ല​ര്‍​ച്ചെ പാ​ര്‍​ക്കി​ലെ​ത്തി​യ ശേ​ഷം ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കു​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് യു​വാ​വ് ഊ​ഞ്ഞാ​ലി​ന്‍റെ ച​ങ്ങ​ല ക​ഴു​ത്തി​ല്‍ കു​രു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ട​വ​ന്ത്ര പൊ​ലി​സ് പ​റ​യു​ന്ന​ത്.

യു​വ​തി​യെ പേ​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തു​ക​ണ്ട് പെ​ണ്‍​സു​ഹൃ​ത്ത് വ​ഴി​യാ​ത്ര​ക്കാ​രോ​ട് സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ച്ചു. തു​ട​ര്‍​ന്ന് അ​ടു​ത്തു​ത​ന്നെ​യു​ള്ള ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തെ മ​റ്റ് കൂ​ട്ടു​കാ​രി​ക​ളെ​യും വി​വ​രം അ​റി​യി​ച്ചു. ക​ട​വ​ന്ത്ര പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ച​ങ്ങ​ല​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം​കാ​രി​യാ​യ പെ​ണ്‍​സു​ഹൃ​ത്ത് കോ​സ്‌​മെ​റ്റോ​ള​ജി ക്ലി​നി​ക്കി​ലെ ജോ​ലി​ക്കാ​രി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ശേ​ഷം പൊ​ലി​സ് ഇ​വ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​വ​രു​ടെ മൊ​ഴി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

Tags :

Recent News

Corehub Up