x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി​ കൂ​പ്പ​ർ അ​പ​ക​ടം; മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: October 30, 2026 02:09 AM IST | Updated: October 30, 2026 02:09 AM IST

അ​ത്താ​ണി​യി​ലെ അ​പ​ക​ട സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കാ​ക്ക​നാ​ട്: നെ​ടു​ന്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വ സ്ഥ​ല​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​ലി​സ്, സി​യാ​ൽ ഉ​ന്ന​ത ഉ​ദ്യോ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് അ​ത്താ​ണി സി​ഗ്ന​ൽ ജം​ഗ്ഷ​ൻ മു​ത​ൽ വി​മാ​ന​ത്താ​വ​ളം വ​രെ​യു​ള്ള റോ​ഡി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

പൊ​ലി​സും, സി​യാ​ൽ അ​ധി​കൃ​ത​ർ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും ത​യാ​റാ​ക്കു​ന്ന സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ടാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. വ​ള​വു​ക​ൾ, യു-​ടേ​ണു​ക​ൾ, വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ, എ​ഐ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ, റോ​ഡ് മാ​ർ​ക്കിം​ഗു​ക​ൾ, ദി​ശാ സൂ​ചി​ക​ക​ൾ എ​ന്നി​വ​യു​ടെ സാ​ധ്യ​ത​ക​ളും സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മി​നി​കൂ​പ്പ​ർ ഓ​ടി​ച്ചി​രു​ന്ന സു​ഹൈ​ൽ സ​ജീ​വ്(19) വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു ഓ​ടി​ച്ച​തെ​ന്നും ഡ്രൈ​വ​റാ​യ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന റോ​ഡി​ലെ വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 70 കി​ലോ​മീ​റ്റ​റാ​ണ്.
അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​മ്പോ​ൾ മി​നി കൂ​പ്പ​റി​ന്‍റെ വേ​ഗ​ത 100 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ലാ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags :

Recent News

Corehub Up