x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ൽ​ചു​രം-ബോ​യ്സ് ടൗ​ൺ റോ​ഡ് വി​ക​സ​നം പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 30, 2026 02:12 AM IST | Updated: October 30, 2026 02:12 AM IST

പാ​ൽ​ചു​രം-​ബോ​യ്സ് ടൗ​ൺ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്പാ​യ​ത്തോ​ടി​ൽ ഓ​വു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

കേ​ള​കം: ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന മ​ല​യോ​ര പാ​ത​യാ​യ കൊ​ട്ടി​യൂ​ർ-​പാ​ൽ​ചു​രം-​ബോ​യ്സ് ടൗ​ൺ റോ​ഡ് വീ​തി​കൂ​ട്ടി ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വീ​തി ഉ​റ​പ്പാ​ക്കാ​ൻ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്താ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്പാ​യ​ത്തോ​ട് പ്ര​ദേ​ശ​ത്ത് ഭൂ​മി ഏ​റ്റെ​ടു​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ഓ​വു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

41.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 5.76 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. 12 മീ​റ്റ​ർ വീ​തി​യി​ൽ വി​ക​സി​പ്പി​ക്കു​ന്ന പാ​ത​യി​ൽ നി​ല​വി​ലു​ള്ള 5.5 മീ​റ്റ​ർ ടാ​റിം​ഗ് 10 മീ​റ്റ​റാ​യി ഉ​യ​ർ​ത്തും. കാ​സ​ർ​ഗോ​ട്ടെ ജാ​സ്മി​ൻ നി​ർ​മാ​ണ ക​മ്പ​നി​ക്കാ​ണ് റോ​ഡി​ന്‍റെ ക​രാ​ർ ചു​മ​ത​ല. അ​തേ​സ​മ​യം, റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പ്ര​തീ​ക്ഷി​ച്ച വേ​ഗ​ത​യി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.

Tags :

Recent News

Corehub Up