x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേളകം-അടയ്ക്കാത്തോട് റോഡ് പൈ​പ്പ് പൊ​ട്ട​ൽ മൂ​ലം ത​ക​രു​ന്നു

വെബ് ഡെസ്ക്
Published: October 30, 2026 02:07 AM IST | Updated: October 30, 2026 02:07 AM IST

പൈ​പ്പ് പൊ​ട്ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് മൂ​ലം കേ​ള​കം-​അ​ട​യ്ക്കാ​ത്തോ​ട് റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ നി​ല​യി​ൽ.

കേ​ള​കം: റോ​ഡി​ന്‍റെ അ​ടി​യി​ലൂ​ടെ​യു​ള്ള കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് മൂ​ലം റോ​ഡ് ത​ക​രു​ന്നു. കേ​ള​കം-​അ​ട​യ്ക്കാ​ത്തോ​ട് റോ​ഡാ​ണ് പൈ​പ്പ് പൊ​ട്ട​ൽ മൂ​ലം ത​ക​രു​ന്ന​ത്. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡാ​ണു പൊ​ട്ടി​പ്പൊ​ളി​ഞ്ഞു തു​ട​ങ്ങി​യ​ത്. പ​ല ഭാ​ഗ​ത്താ​യി​ട്ടാ​ണു റോ​ഡി​ന്‍റെ ത​ക​ർ​ച്ച. വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് തീ​ർ​ത്തും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​രു​ന്ന റോ​ഡ് 2024 ഏ​പ്രി​ലി​ലാ​യി​രു​ന്നു മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

കേ​ള​കം ടൗ​ണി​ൽ നി​ന്ന് ഇ​രു​ട്ടു​മു​ക്ക് വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​യി​രു​ന്നു മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്ത​ത്. റോ​ഡി​ന്‍റെ അ​ടി​യി​ലൂ​ടെ പോ​കു​ന്ന കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​തോ​ടെ​യാ​ണു റോ​ഡി​ന്‍റെ ത​ക​ർ​ച്ച ആ​രം​ഭി​ച്ച​ത്. ര​ണ്ടു​കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്താ​ണു പൈ​പ്പ് പൊ​ട്ട​ൽ മൂ​ലം ടാ​റിം​ഗ് പൊ​ളി​ഞ്ഞു​പോ​യി​രി​ക്കു​ന്ന​ത്.

പൈ​പ്പ് പൊ​ട്ടി​യ ചി​ല ഭാ​ഗ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും കു​ഴി​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പൈ​പ്പ് പൊ​ട്ടി​യി​ട​ങ്ങ​ളി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ത്ത​ത് മൂ​ലം ലി​റ്റ​ർ ക​ണ​ക്കി​ന് ജ​ല​വും പാ​ഴാ​വു​ക​യാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കേ​ണ്ട ജ​ല​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന​ത്.മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പാ​ത​യാ​ണ് കേ​ള​കം-​അ​ട​യ്ക്കാ​ത്തോ​ട് റോ​ഡ്.

കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പോ​കു​ന്ന​തി​നും അ​ട​യ്ക്കാ​ത്തോ​ട്, ശാ​ന്തി​ഗി​രി, പാ​റ​ത്തോ​ട്, ചെ​ട്ടി​യാം​പ​റ​മ്പ്, ഇ​ല്ലി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ കേ​ള​കം ടൗ​ണി​ൽ എ​ത്തു​ന്ന​തി​നും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​റോ​ഡി​നെ​യാ​ണ്.

Tags :

Recent News

Corehub Up