ഹെൽത്ത് ആൻഡ് വെൽബീയിംഗ് (ഐഎച്ച്ഡബ്ല്യു) കൗൺസിലിന്റെ എക്സല്ലൻസ് സ്പെഷ്യൽറ്റി ഇൻ സ്ട്രോക് കെയർ അവാർഡ് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 സിഇഒ രമ
കോഴിക്കോട്: സ്ട്രോക്ക് പരിചരണ രംഗത്ത് കൈവരിച്ച ചികിത്സാമികവിനും ആഗോള നിലവാരമുള്ള രോഗീപരിചരണത്തിനും കോഴിക്കോട് ആസ്റ്റർ മിംസിന് ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽബീയിംഗ് (ഐഎച്ച്ഡബ്ല്യു) കൗൺസിലിന്റെ എക്സല്ലൻസ് സ്പെഷ്യൽറ്റി ഇൻ സ്ട്രോക് കെയർ അവാർഡ് ലഭിച്ചു. സ്ട്രോക്ക് ചികിത്സാരംഗത്ത് സമഗ്രവും കൃത്യതയാർന്നതുമായ പരിചരണം ഉറപ്പാക്കുന്നതിൽ ആശുപത്രി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം ലഭിച്ചത്.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്റർ എന്ന ആഗോള അക്രഡിറ്റേഷൻ നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി എന്ന ചരിത്ര നേട്ടത്തിന് ശേഷം കോഴിക്കോട് ആസ്റ്റർ മിംസിനെ തേടിയെത്തുന്ന ദേശീയ അംഗീകാരമാണിത്.
വൈദ്യശാസ്ത്ര രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്ര പരിചരണം സാധാരണക്കാർക്കും പ്രാപ്യമാക്കുക എന്നതാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യമെന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 സിഇഒ എസ്. രമേശ് കുമാർ വ്യക്തമാക്കി. സിഒഒ ഡോ. ഗോപിനാഥ് മാമ്പള്ളികളം, സിഎംഎസ് ഡോ. ഏബ്രഹാം മാമൻ, ഡെപ്യൂട്ടി സിഎംഎസ് ഡോ. നൗഫൽ ബഷീർ, സിഎച്ച്ആർഒ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 ബ്രിജു മോഹൻ, ഡോ. അബ്ദുറഹിമാൻ, ഡോ. മുഹമ്മദ് റഫീഖ്, ഡോ.കെ.ജി. രാമകൃഷ്ണൻ, ഡോ. വിനീത് ചന്ദ്രൻ, ഡോ. മുഹമ്മദ് ആഷിക്, ഡോ. സുജിത്, ഡോ. ശ്രീവിദ്യ, ഡോ. പൂർണ്ണിമ നാരായണൻ, സ്ട്രോക്ക് വിഭാഗം നഴ്സ് ബബിത തുടങ്ങിയവർ പങ്കെടുത്തു.
Tags :