x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷ​യ​ത്ര​യും റി​ബ​ണി​ൽ!

വെബ് ഡെസ്ക്
Published: September 1, 2026 02:10 AM IST | Updated: September 1, 2026 02:10 AM IST

അ​പ​ക​ട മു​ന്ന​റി​യി​പ്പാ​യി റി​ബ​ൺ കെ​ട്ടി​യ പി​ലാ​ച്ചോ​ല പാ​ലം.

മ​ണ്ണാ​ർ​ക്കാ​ട്: എ​ട​ത്ത​നാ​ട്ടു​ക​ര പൊ​ൻ​പാ​റ റോ​ഡി​ൽ പു​ളി​യം​തോ​ടി​ന് കു​റു​കെ​യു​ള്ള പി​ലാ​ച്ചോ​ല പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ അ​പ​ക​ട മു​ന്ന​റി​യി​പ്പി​നാ​യി റി​ബ​ൺ കെ​ട്ടി​യി​ട്ടു​ണ്ടെ​ന്നു മാ​ത്രം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ത്യേ​ന ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ലാ​ണ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്.

എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ​നി​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​കു​ണ്ട് വ​ഴി ഊ​ട്ടി​യി​ലേ​ക്കു​ള്ള എ​ളു​പ്പ​മു​ള്ള റോ​ഡാ​ണി​ത്. വ​ള​വും വീ​തി കു​റ​ഞ്ഞ ഭാ​ഗ​വും കൂ​ടി​യാ​യ​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ലും അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടാ​ൽ തോ​ട്ടി​ലേ​ക്ക് പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.
അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി താ​ൽ​ക്കാ​ലി​ക​മാ​യി കെ​ട്ടി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് റി​ബ​ൺ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ സു​ര​ക്ഷാ സം​വി​ധാ​നം. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും റി​ബ​ൺ അ​ഴി​ഞ്ഞു​പോ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത് മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​മ​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റെ ആ​ശ​ങ്ക​യി​ലു​ള്ള​ത്. അ​പ​ക​ടം സം​ഭ​വി​ച്ച​തി​നു​ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ​ക​രം, അ​ടി​യ​ന്ത​ര​മാ​യി പാ​ല​ത്തി​ന്‍റെ ത​ക​ർ​ന്ന കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ച്ച് ശ​ക്ത​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Districtnews Deepikanews ribbon

Recent News

Corehub Up