മൂവാറ്റുപുഴ നിര്‍മല കോളജിലെ 1976-1979 ബികോം ബാച്ച് പൂര്‍വവിദ്യാര്‍ഥികള്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസിനൊപ്പം ഒത്തുചേര്‍ന്നപ്പോള്‍.
മൂവാറ്റുപുഴ: നിര്‍മല കോളജിലെ 1976-79 ബികോം ബാച്ച് പൂര്‍വവിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു. 51 സഹപാഠികളുടെ സൗഹൃദത്തിന്റെ 51ാം വര്‍ഷാരംഭം കുറിച്ച് കോളജ് ഓഡിറ്റോറിയത്തില്‍ പ്രത്യേക പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്.
കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥി സംഘടന ഭാരവാഹികളായ ടി.കെ. പ്രസന്നകുമാരി, ജി. നീലകണ്ഠന്, എ.വി. ജോസ്, ആശാ വര്‍ക്കി, സോജന് ജോര്‍ജ്, ജോര്‍ജുകുട്ടി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഗമത്തില്‍ പൂര്‍വ വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു.
Tags :