അമൃത കോളജ് വിദ്യാർഥികൾ നടത്തിയ ബോധവത്കരണ ക്ലാസ്.
കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിന്റെ ഭാഗമായി അരസമ്പാളയം അമൃത കോളജ് ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ കോയമ്പത്തൂരിലെ കർഷകർക്കായി ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു.
വിത്തുകൾ, ഉപകരണങ്ങൾ, സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ എന്നിവയ്ക്കുള്ള സാമ്പത്തിക സഹായവും നിർണായക സബ്സിഡികളും വാഗ്ദാനം ചെയ്യുന്ന വിവിധ സർക്കാർ കാർഷിക പദ്ധതികളെക്കുറിച്ച് വിദ്യാർഥികൾ സെഷനിൽ വിശദീകരിച്ചു.
കോളജിലെ അഗ്രികൾച്ചറൽ സയൻസസ് ഡീൻ ഡോ. സുധീഷ് മണലിലിന്റെ മാർഗനിർദേശത്തിൽ വിദ്യാർഥികളായ ആദർശ്, അനുഗ്രഹ, മേഘ്ന, നന്ദന, പവന, പ്രാർഥന, പ്രിയങ്ക, ശക്തിചരൺ, വൈഷ്ണ, വർഷ, വിഘ്നേഷ് പങ്കെടുത്തു.
Tags :