പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒപ്പം ഭിന്നശേഷി സംഗമം' മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പേരാവൂർ: ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുകയും അവർക്ക് അർഹമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ അവരെ എത്തിക്കുന്നതിനായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പം ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ബാലകൃഷ്ണൻ, പി. പ്രഹ്ലാദൻ, ത്രേസ്യാപോൾ, ജില്ലാ പഞ്ചായത്തംഗങ്ങളായ നവ്യ സുരേഷ്, സിജ രാജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജയ്ഷാ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദീപ ഗിരീഷ്, ജിജി ജോയ്, പി. യശോദ, എം. ഷാജു, ഒ. പ്രസാദ്, സി. ഗോപാലൻ, പേരാവൂർ പഞ്ചായത്തംഗം ആശ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ്, ശിശു വികസന ഓഫിസർ വിജി തങ്കപ്പൻ, സൂപ്പർവൈസർമാരായ എം.പി. ആശ, കെ. രജിത എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സംഗമത്തിന്റെ ഭാഗമായി ഭിന്നശേഷി കലാകാരന്മാരുടെ കലാപരിപാടികൾ നടന്നു. മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags : approach that embraces persons NattuVishesham DistricteNews