കാസര്‍ഗോഡ്: പിതാവിനൊപ്പം കുളിക്കുന്നതിനിടെ എട്ടുവയസുകാരന് പുഴയില്‍ മുങ്ങിമരിച്ചു. ചെങ്കള കല്ലക്കട്ട കടമ്പട്ട ഹൗസില്‍ കെ.എ.അബ്ദുള്‍ റഹ്മാന് -ആയിഷത്ത് ഷിബ്ന ഏകമകന് അബ്ദുള്ള ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ പന്നിപ്പാറ കടമ്പട്ട ഭാഗത്തെ മധുവാഹിനിപ്പുഴയിലാണ് അപകടമുണ്ടായത്. ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപെടുത്തി സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. മാന്യ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.