x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി


Published: July 20, 2026 01:52 AM IST | Updated: July 20, 2026 01:52 AM IST

ത​ല​യോ​ലപ്പ​റ​മ്പ്: കു​റു​ന്ത​റ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഒ​ന്നാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. കോ​ത​വേ​ലി​ൽ കെ.​ഡി. ബാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​മ്മ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ർ​ഡ് സു​ബേ​ദാ​ർ പി.​ആ​ർ. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ല​യോ​ല​പ്പറ​മ്പ്, ക​ല്ല​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ മ​ലി​നീ​ക​ര​ണ ഭീ​ഷ​ണ​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ന്ന​തി​നും കു​റു​ന്ത​റ പു​ഴ​യു​ടെ നീ​രൊ​ഴു​ക്ക് വീ​ണ്ടെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പ്ര​സി​ഡ​ന്‍റ് പി. ​ആ​ർ. ത​ങ്ക​പ്പ​നേ​യും ആ​ദ​രി​ച്ചു.

എ​സ്ഐ പി.​എ​സ്. സു​ധീ​ര​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സീ​തു​ശ​ശി, വാ​ർ​ഡ് മെം​ബ​റും ര​ക്ഷാ​ധി​കാ​രി​യു​മാ​യ നി​ഷ വി. ​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി.​ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി വി.​കെ. അ​ശോ​ക​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​ച​ന്ദ്ര​ൻ​പി​ള്ള, ട്ര​ഷ​റ​ർ എം.​വി.​ജോ​സ് മാ​മ്പ​ള്ളി​ൽ, ര​മേ​ശ​ൻ വ​കു​പ്പ​ട​വി​ൽ,കെ.​ഡി. ബാ​ബു കോ​ത​വേ​ലി​ൽ,ലീ​ലാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Annual gathering family get-together

Recent News

Corehub Up