x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ന്തൂ​രി​ല്‍ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം

വെബ് ഡെസ്ക്
Published: September 20, 2026 10:59 PM IST | Updated: September 20, 2026 10:59 PM IST

ടി​കെ റോ​ഡി​ല്‍ ഇ​ല​ന്തൂ​ര്‍ പാ​ല​ച്ചു​വ​ടി​നു സ​മീ​പം റോ​ഡി​ല്‍ നി​ന്നു തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ച​ര​ക്കു​വാ​ഹ​നം.

ഇ​ല​ന്തൂ​ര്‍: ടി​കെ റോ​ഡി​ല്‍ ഇ​ല​ന്തൂ​ര്‍ പാ​ല​ച്ചു​വ​ട് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു സ​മീ​പം വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ ചാ​റ്റ​ല്‍ മ​ഴ​യ്ക്കി​ടെ റോ​ഡി​ലൂ​ടെ വ​ന്ന ച​ര​ക്ക് വാ​ഹ​നം റോ​ഡി​ല്‍ നി​ന്നു തെ​ന്നി​മാ​റി. റോ​ഡ​രി​കി​ലെ മ​തി​ലി​ല്‍ ഇ​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. റോ​ഡി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​തി​നോ​ട​കം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്തു​ണ്ടാ​യ​ത്.

റോ​ഡ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം എ​ട്ട് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ക​യും പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്തു.
റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ന്‍​സ​ന്‍ തോ​മ​സ് ചി​റ​ക്കാ​ല പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് ഡി​വി​ഷ​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews accident

Recent News

Corehub Up