തൂഫാന് ആഞ്ഞു വീശട്ടെ എന്ന പേരില്‍ മഞ്ചേരി മഞ്ഞപ്പറ്റയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ സീനിയര്‍ പൊലിസ് ഓഫിസര്‍ സി. സവാദ് ക്ലാസ്സെടുക്കുന്നു.
മഞ്ചേരി : സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോട്ടിക് ഹണ്ട് പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൂഫാന് ആഞ്ഞു വീശട്ടെ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.
മഞ്ഞപ്പറ്റ ഹയാത്തുല്‍ ഇസ്ലം മദ്റസറയില് നടന്ന സംഗമം പ്രസിഡന്റ് ഇ.ടി. മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ തങ്ങള്‍ പേലേപ്പുറം അധ്യക്ഷത വഹിച്ചു. സീനിയര്‍ പൊലിസ് ഓഫിസര്‍ സി. സവാദ് കാരക്കുന്ന് ക്ലാസ് അവതരിപ്പിച്ചു.
ഹസന് ദാരിമി കുട്ടശേരി ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ സമദ് മഞ്ഞപ്പറ്റ, കളത്തിങ്ങല്‍ ബീരാന് ഹാജി, സി.എം. മുഹമ്മദാജി, ഷറഫുദീന്‍ മഞ്ഞപ്പറ്റ, ജഅ്ഫര്‍ മഞ്ഞപ്പറ്റ, ഉമര്‍ കുട്ടശേരി നേതൃത്വം നല്കി.
Tags : District News Nattuvishesham Anti-drug awareness campaign