x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ റാ​ലി​യും മ്യൂ​സി​ക്ക​ൽ ഡ്രാ​മ​യും അ​വ​ബോ​ധ ക്ലാ​സും


Published: July 6, 2026 01:43 AM IST | Updated: July 6, 2026 01:43 AM IST

പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും പീ​രു​മേ​ട് എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ റാ​ലി​യും അ​വ​ബോ​ധ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത സ​ന്ദേ​ശ ബൈ​ക്ക് റാ​ലി കോ​ള​ജ് ക​വാ​ട​ത്തി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പീ​രു​മേ​ട് സ​ർ​ക്കി​ൾ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ഹു​ൽ രാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​എ​സ്. ഹ​രി​കു​മാ​ർ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം സാ​ലി​ഹ അ​ഷ​റ​ഫ്, പീ​രു​മേ​ട് റേ​ഞ്ച് ഓ​ഫീ​സ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ വി​ജ​യ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ നാ​ൻ​സി ഡി​ക്രൂ​സ് തു​ട​ങ്ങ​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് ഓ​ഫീ​സ​ർ ആ​കാ​ശ് മോ​ഹ​ൻ​ദാ​സ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ക്സൈ​സ് ഓ​ഫീ​സ​ർ ആ​കാ​ശ് മോ​ഹ​ൻ​ദാ​സ് ചൊ​ല്ലി​കൊ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി കെ. ​ഗോ​പാ​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പെ​രു​വ​ന്താ​നം ടൗ​ണി​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം, ഫ്ലാ​ഷ് മൊ​ബ്, മ്യൂ​സി​ക്ക​ൽ ഡ്രാ​മ എ​ന്നി​വ ന​ട​ത്തി.

Tags : nattu vishesham Anti-drug rally musical drama

Recent News

Corehub Up