ചാരുംമൂട്: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പു മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, ഫോറൻസിക് സർജനെ നിയമിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ ഉറപ്പുനൽകിയതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.
ദിനംതോറും ആയിരത്തഞ്ഞൂറിലധികം രോഗികൾ ചികിത്സതേടുന്ന ആതുരാലയമാണ് മാവേലിക്കര ജില്ലാ ആശുപത്രി. മാവേലിക്കര, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ ജനങ്ങളാണ് കൂടുതലായും ഇവിടെയെത്തുന്നത്.
പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കു നിലവിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് എംഎൽഎ ആരോഗ്യ മന്ത്രിക്കു നിവേദനം നൽകിയത്.
Tags : nattu vishesham Appointment forensic surgeon