വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിനു ട്രോഫി സമ്മാനിക്കുന്നു.
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അറക്കുളം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂൾ യുപി എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂൾ എൽപി വിഭാഗത്തിൽ ഓവറോളും യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ റണ്ണറപ്പുമായി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പൈനാവ് എംആർഎസ് രണ്ടാം സ്ഥാനത്തിനും അർഹരായി. മത്സരങ്ങൾ ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. അറക്കുളം എഇഒ ആഷിമോൾ കുര്യാച്ചൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജോസഫ് പാലാട്ടിൽ, പ്രിൻസിപ്പൽ ജിജോ ജോർജ്, എച്ച്എം ഫോറം സെക്രട്ടറി ബിനു കെ. അഗസ്റ്റിൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിജോ ജോൺ, ഹെഡ്മിസ്ട്രസുമാരായ അർച്ചന തോമസ്, സിസ്റ്റർ അനിത എസ്എബിഎസ്, സിസ്റ്റർ റോസ് എഫ്എസ്എൽജി, പിടിഎ പ്രസിഡന്റുമാരായ ജോളി ജോൺ, ഷിനോജ് മാത്യു, ഷാജി കുളക്കാട്ട്,
വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വിജയികളായ മുഴുവൻ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിവിധ കമ്മിറ്റിയംഗങ്ങൾ, എൻസിസി, എസ്പിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
Tags :