x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​പ്പാ​ട്ടൂ​ര്‍ ക്ഷേ​ത്രം ഇ​ട​ത്താ​വ​ള​ത്തി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി

വെബ് ഡെസ്ക്
Published: November 3, 2026 11:32 PM IST | Updated: November 3, 2026 11:32 PM IST

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ട​പ്പാ​ട്ടൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി പ്ര​സം​ഗി

പാ​ലാ: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ ​വ​ര്‍​ഷം ക​ട​പ്പാ​ട്ടൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്രം ഇ​ട​ത്താ​വ​ള​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​ന് ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു.

ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം നി​മ്മി ട്വി​ങ്കി​ള്‍ രാ​ജ്, പാ​ലാ ആ​ര്‍​ഡി​ഒ ഷാ​ഹി​ന രാ​മ​കൃ​ഷ്ണ​ന്‍, മീ​ന​ച്ചി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി​മോ​ന്‍ മാ​ത്യു, പാ​ലാ ഡി​വൈ​എ​സ്പി വ​ര്‍​ഗീ​സ് പി.​എം, മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ഗോ​പി​ക , ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബി. ​നാ​യ​ര്‍, സെ​ക്ര​ട്ട​റി സ​തീ​ഷ് ക​ല്ലം​കു​ളം, പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യ രാ​ഹു​ല്‍, മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മു​ണ്ട​മ​റ്റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഹ​രി​ദാ​സ് അ​ട​മ​ത്ത​റ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, എ​ക്‌​സൈ​സ്, കെ​എ​സ്ആ​ര്‍​ടി​സി, വൈ​ദ്യു​തി വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, പൊ​ലി​സ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

മ​ണ്ഡ​ല​കാ​ല​ത്ത് ക​ട​പ്പാ​ട്ടൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ക, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, ശു​ചി​ത്വം, ആ​രോ​ഗ്യ​പ​രി​ര​ക്ഷ എ​ന്നി​വ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും യോ​ഗം വി​ല​യി​രു​ത്തി.

Tags :

Recent News

Corehub Up