ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളിമെഡൽ നേടിയ വിദർശ കെ. വിനോദിനെ ആദരിച്ചപ്പോൾ.
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇരട്ട വെള്ളിമെഡൽ നേടിയ വിദർശ കെ. വിനോദിനെ വെസ്റ്റേൺ സോൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സ്വദേശിയായ വിദർശയെ സൊസൈറ്റി പ്രസിഡന്റ് ടി.എം. ജോസഫും വിശിഷ്ടാതിഥി മലബാർ ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗം മേധാവി പ്രഫ. എം.സി. വസിഷ്ഠും ചേർന്നാണ് ആദരിച്ചത്. സൊസൈറ്റി ഭരണസമിതി അംഗങ്ങളായ പ്രിൻസ് പുത്തൻകണ്ടം, ഷിമ്മി ജോർജ്, സണ്ണി പുതുപറമ്പിൽ, ബോണി ജോസഫ്, ജോസ് പൈമ്പിള്ളി, മേഴ്സി ആന്റണി എന്നിവർ പങ്കെടുത്തു.