x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രേ കൈ​യേ​റ്റം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 18, 2026 11:37 PM IST | Updated: November 18, 2026 11:37 PM IST

ചാ​ത്ത​ന്നൂ​ർ: പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​രെ ചാ​ത്ത​ന്നൂ​ർ പൊലി​സ് അ​റ​സ്റ്റ് ചെ​യ്യ്തു. മീ​നാ​ട് വി​ല്ലേ​ജി​ലെ ഇ​ട​നാ​ട് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ്(32), മീ​നാ​ട് വി​ല്ലേ​ജി​ലെ ഇ​ട​നാ​ട് വി​ള​യി​ൽ വീ​ട്ടി​ൽ ജ​യ​ൻ (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ചൊ​വാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ മീ​നാ​ട് വി​ല്ലേ​ജി​ലെ കൊ​ല്ലാ​യി​ക്ക​ൽ വാ​ച്ചി ഭാ​ഗ​ത്ത് ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും അ​വ​രോട് മോശമായി പെരുമാറു കയും ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ പ​രാ​തി​യി​ൽ ചാ​ത്ത​ന്നൂ​ർ എ​സി​പി രാ​കേ​ഷി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചാ​ത്ത​ന്നൂ​ർ എ​സ്എ​ച്ച് ഒ ​നി​തി​ൻ ന​ള​ൻ, എ​സ്ഐ മാ​രാ​യ രാ​കേ​ഷ് പ​ണി​ക്ക​ർ, ഷാ​ജി, എ​എ​സ്ഐ മാ​രാ​യ ലാ​ലു, വി​ജ​യ​ൻ സി​പി​ഒ ക​ണ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊലിസ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തത്.

 

 

Tags : Two arrested Nattuvishesham Districtnews

Recent News

Corehub Up