അതിരപ്പിള്ളി, പരിയാരം വില്ലേജുകളെ ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കേരള കോണ്ഗ്രസ്- എമ്മിന്റെ ന
ചാലക്കുടി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടു മലയോര കർഷകരെ ആശങ്കയിലാഴ്ത്തുന്ന കേന്ദ്രസർക്കാർ നടപടികൾ തിരുത്തണമെന്നു കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്. കർഷക പ്രശ്നങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അവഗണനയ്ക്കെതിരേ ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എ കരടു വിജ്ഞാപനം ഏഴുവട്ടം പുതുക്കിയിട്ടും സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടുകളും ഭൂപടവും അംഗീകരിച്ച് അന്തിമ വിജ്ഞാപനം ചെയ്തില്ല. 15ന് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയവും റിപ്പോർട്ടും അംഗീകരിച്ച് വിജ്ഞാപനമിറക്കണം. അതിരപ്പിള്ളി, പരിയാരം വില്ലേജുകളെ ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആനിത്തോട്ടം, വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി, ജില്ലാ കോർ കമ്മിറ്റി അംഗം ബിജു ആന്റണി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ടി.കെ. വർഗീസ്, ഹിറ്റ്ലസ് ചാക്കുണ്ണി, ബിനിൽ പ്രതാപൻ, എ.കെ. ദാസൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ഒ. വർഗീസ്, ജോർജ് കൂനമ്മൂച്ചി, ജോസ് പട്ടിക്കാട്, ജെസ്മോൻ ചാക്കുണ്ണി, അഡ്വ. സന്തോഷ് കൂനമ്മാക്കൽ, യൂത്ത് ഫ്രണ്ട്- എം ജില്ലാ പ്രസിഡന്റ് ജിയോ ജോസഫ്, കേരള ദളിത് ഫ്രണ്ട്- എം ജില്ലാ പ്രസിഡന്റ് പി.ആർ. സുശീലൻ, കെടിയുസി -എം ജില്ലാ സെക്രട്ടറി ബിനു കൂട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.
Tags :