അവേക് പ്രെയ്സ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവർ.
ശൂരനാട്: കടമ്പനാട് വൈദിക ജില്ല എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ശൂരനാട് സെന്റ് ജോസഫ് തീര്‍ഥാടന ഫൊറോന ദേവാലയത്തില്‍ സംഘടിപ്പിച്ച എവേക്ക് പ്രെയ്സ് പാര്‍ട്ടി ഭക്തിസാന്ദ്രമായി.
ചടങ്ങിന്റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ.മാത്യൂസ് മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. പുനലൂര്‍ രൂപത അധ്യക്ഷന്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ ചടങ്ങില്‍ മുഖ്യസന്ദേശം നല്കി. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും ഫാ. ബിനോജ് മുളവരിക്കലും പ്രോഗ്രാമിനു നേതൃത്വം നല്കി. കടമ്പനാട് ജില്ലാ വികാരി ഫാ.ഡോ. ജി.ഏബ്രഹാം തലോത്തില്‍, എംസിവൈഎം ഡയറക്ടര്‍ ഫാ. മാത്യു വലിയപറമ്പില്‍, പ്രസിഡന്റ് അജോ അജി, പ്രോഗ്രാം കണ്‍വീനര്‍ സിജോ ജേക്കബ് തുടങ്ങിയവര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.